ലെയ്‍ലന്‍ഡ് യാത്രാവാഹന രംഗത്തേക്ക്

ലെയ്‍ലന്‍ഡ് ഇതിനകം തന്നെ നിസ്സാനുമായി സംയുക്ത സംരംഭം തുടങ്ങിയിട്ടുണ്ട്. ഈയിടെയാണ് ഈ സംരംഭത്തില്‍ നിന്നുള്ള ആദ്യ വാഹനമായ ദോസ്ത് മിനി ട്രക്ക് പുറത്തിറങ്ങിയത്. സംരംഭത്തിന്‍റെ രണ്ടാം ഘട്ടമായിട്ടാണ് പാസഞ്ചര്‍ വാഹന സെഗ്മെന്‍റിലേക്ക് കടക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം ആദ്യ വാഹനം പുറത്തിറക്കണമെന്നാണ് കമ്പനിയുടെ തീരുമാനം.
ദോസ്തിന് ലഭിച്ച പ്രതികരണമാണ് സംരംഭത്തെ കൂടുതല്‍ വിശാലമാക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് നിസ്സാന്‍ അശോക് ലെയ്‍ലന്‍ഡ് ടെക്നോളജീസ് ചെയര്‍മാന്‍ വി സുമന്ത്രന്‍ പറയുന്നു. എട്ട് മുതല്‍ 24 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന വാഹനങ്ങളായിരിക്കും നിരത്തിലിറക്കുക. വാണിജ്യാവശ്യത്തിമുപകരിക്കുന്ന എസ് യു വികളും വാനുകളുമായിരിക്കും ഇവയെന്നാണ് മനസ്സിലാക്കേണ്ടത്. സ്വകാര്യ യാത്രാവാഹനങ്ങള്‍ വിപണിയിലെത്തിക്കുമോ എന്നത് വ്യക്തമല്ല.


Click it and Unblock the Notifications








