ബജാജ് 'നാനോ' ദില്ലി എക്സ്പോയില്‍

Bajaj Small Car
ബജാജ് ഒരു അള്‍ട്രാ ചെറുകാര്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് നിരവധി തവണ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഈ വിഷയത്തില്‍ ചില സംശയങ്ങള്‍ നിലനിന്നിരുന്നു. റിനോ-നിസ്സാന്‍ കൂട്ടു കെട്ടിനോട് ചേര്‍ന്നാണ് ബജാജ് തങ്ങളുടെ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ബജാജിന്‍റെ ഒരുക്കങ്ങളില്‍ നേരിയ സംശയം റിനോയ്ക്ക് ഇടക്കാലത്തുണ്ടായ്. 'കാറിന് നാല് ചക്രം ഉണ്ടായിരിക്കണം' എന്ന് ബജാജിനോട് റിനോ പറയുന്ന ഘട്ടം വരെ കാര്യങ്ങളെത്തി.

എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പിന്‍വാങ്ങാതെ ബജാജ് നിശ്ശബ്ദമായി കാര്യങ്ങള്‍ മുന്നോട്ട് നീക്കിക്ക1ണ്ടിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്ത ബജാജിന്‍റെ ചെറുകാര്‍ കണ്‍സെപ്റ്റ് 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ ഉണ്ടായിരിക്കുമെന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമല്ല.

നാനോയെ വെല്ലാന്‍ ശേഷിയുള്ള ചെറുകാര്‍ എന്നതാണ് കണ്‍സെപ്റ്റ്. ഈ കാര്‍ റിനോയും നിസ്സാനും ചേര്‍ന്ന് മാര്‍ക്കറ്റ് ചെയ്യും എന്നതാണ് ബജാജുമായുള്ള കരാര്‍.

2012ല്‍ തന്നെ വിപണിയില്‍ കാറെത്തും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കാറിന് 30 കിമി ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട് ബജാജ്. നാനോയ്ക്ക് നിലവില്‍ 25 കിമിയാണ് മൈലേജ്.

ദില്ലി എക്സ്പോയില്‍ കണ്‍സെപ്റ്റ് കാര്‍ മാത്രമായിരിക്കും ബജാജ് പ്രദര്‍ശിപ്പിക്കുക. ബൈക്ക് മോഡലുകള്‍ പൂര്‍ണമായും ഒഴിവാക്കി കാറിന് കൂടുതല്‍ ശ്രദ്ധ ലഭിക്കത്തക്ക നിലയില്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക എന്നതാണ് ഉദ്ദേശ്യം.

More from DriveSpark

Article Published On: Sunday, December 11, 2011, 13:00 [IST]
English summary
Bajaj is all set to display an improved version of its small car concept at the forth coming Delhi Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X