ടയറിനും ചൈനീസ് ഡ്യൂപ്ലിക്കേറ്റ്

Tyres
മുതലാളിത്തത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ നമ്മുടെ നാട്ടിലെ ഇടതു പാര്‍ടികള്‍ ഇപ്പോഴും സംശയത്തിലാണ്. ചൈനക്കാര്‍ക്ക് പക്ഷെ, ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുതലാളി ഒരു പുതിയ സ്മാര്‍ട് ഫോണ്‍ ഇറക്കുമ്പോള്‍ ചൈനക്കാരന്‍ അതിന്‍റെ ഡ്യൂപ്ലിക്കേറ്റ് ഉടനെ വിപണിയിലെത്തിക്കും. നമ്മുടെ ഇടതു ബുദ്ധിജീവികള്‍ വന്‍ സിദ്ധാന്തങ്ങള്‍ പടുത്തു കെട്ടി കൊണ്ടു വരുന്ന സമയം കൊണ്ട് ചൈനക്കാരന്‍ മുതലാളിത്തത്തെ പൊളിച്ചടുക്കും. ചൈനയിലെ ഡ്യൂപ്ലിക്കേറ്റ് വിപ്ലവം ഇന്ത്യയില്‍ വേരു പിടിച്ച മുതലാളിമാര്‍ക്ക് പുതിയ തലവേദന കൊണ്ടു വന്നിരിക്കുന്നു. ടയര്‍ മേഖലയാണ് പുതിയ പരാതിയുമായി വന്നിരിക്കുന്നത്.

ചൈനീസ് കമ്പനികള്‍ വിലകുറഞ്ഞ ടയറുകള്‍ വിപണിയിലെത്തിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതിനാല്‍ ഉപഭോക്താക്കള്‍ ചൈനീസ് ബദല്‍ വാങ്ങി വാഹനത്തില്‍ പിടിപ്പിച്ച് അന്തസ്സായി വണ്ടിയോടിക്കുന്നു.

റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷീലാ തോമസ് പറയുന്നത് ശ്രദ്ധിക്കുക: "ചൈനീസ് ടയറുകള്‍ വളരെ വില കുറഞ്ഞവയാണ്. എങ്ങനെയാണ് അവര്‍ ഇത്ര വിലക്കുറവില്‍ ഉല്‍പന്നം തയ്യാറാക്കുന്നതെന്നറിയില്ല." ചൈനീസ് ഉല്‍പന്നങ്ങളെക്കാള്‍ നിലവാരം കൂടിയവയാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍. ഇക്കാര്യം പറഞ്ഞ് ഉപഭോക്താവിന്‍റെ അടുക്കല്‍ ചെന്നാല്‍ അയാള്‍ പറയും: "അറിയാം സഖാവെ!"

അറിഞ്ഞു കൊണ്ടു തന്നെയാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ വാങ്ങുന്നത് എന്നു ചുരുക്കം.

More from DriveSpark

Article Published On: Sunday, December 11, 2011, 15:55 [IST]
English summary
Tyre industry facing threat from cheap Chinese imports.
കൂടുതല്‍... #ഇന്ത്യ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X