ഗുഡ്‍ഗാവ് ഇനി ഓട്ടോഹബ്

Haryana
ഹരിയാനയിലെ ഗുഡ്ഗാവ്-മനെസര്‍-ബവാല്‍ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റിനെ ഓട്ടോ ഹബ് ആയി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റിന്‍റെ വളര്‍ച്ചയ്ക്ക് ഗുണകരമായിത്തീരും. ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് നാല് വര്‍ഷത്തിനകം ഇന്ത്യയുടെ ഓട്ടോ ഹബ് ആയിത്തീരുമെന്ന് ദേശീയ മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാന സംസ്ഥാനത്തിന് കേന്ദ്രം പുതിയ പദവി നല്‍കിയത്. നിലവില്‍ ചെന്നൈ, ഹരിയാന എന്നിവിടങ്ങള്‍ തന്നെയാണ് ഓട്ടോ വ്യവസായത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്.

മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്, സുസുക്കി മോട്ടോര്‍സൈക്കിള്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഹരിയാനയിലുണ്ട്. ഇതുകൂടാതെ മുന്നൂറോളം മറ്റ് ഓട്ടോ കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന കാറുകളില്‍ 50 ശതമാനനും ഇരുചക്രവാഹനങ്ങളില്‍ 37 ശതമാനവും നിര്‍മിക്കപ്പെടുന്നത് ഹരിയാനയിലാണ്. സംസ്ഥാനത്തിന്‍റെ മൊത്തം തൊഴില്‍ശക്തിയുടെ 20 ശതമാനവും ഹരിയാനയിലാണ് തൊഴിലെടുക്കുന്നത്.

ഇന്ത്യയുടെ ഓട്ടോ ഹബ് ആയിത്തീരാന്‍ പോകുന്നുവെന്ന മട്ടിലുള്ള ഗുജറാത്തിന്‍റെ പ്രഖ്യാപനങ്ങളെ വസ്തുതകള്‍ പിന്തുണയ്ക്കുന്നില്ല. ദില്ലി-മുംബൈ ഇന്‍സ്ട്രിയല്‍ കോറിഡോര്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ കണ്ണ് നട്ട് നാലഞ്ച് കമ്പനികള്‍ സനന്ദില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് പക്ഷെ ചെന്നൈ, ഹരിയാന, യു പി എന്നീ സംസ്ഥാനങ്ങളുടേതുമായി തട്ടിക്കുമ്പോള്‍ തുലോം ചെറുതാണെന്നു കാണാം.

More from DriveSpark

Article Published On: Monday, December 12, 2011, 14:13 [IST]
English summary
The Government of India has declared Haryana's Gurgaon-Manesar-Bawal belt as an 'Auto Hub' to facilitate industrial progress of the automobile sector in this region.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X