ഹ്യൂണ്ടായ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു
അതേസമയം തൊഴിലാളികളുടെ നീക്കം 'നിയമവിരുദ്ധ'മാണെന്ന് ഹ്യൂണ്ടായ് അവകാശപ്പെട്ടു. തൊഴിലാളി സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ട 30 തൊഴിലാളികലില്‍ 12 പേരെ കഴിഞ്ഞ ഡിസംബറില്‍ തിരിച്ചെടുത്തിരുന്നു. ബാക്കിയുള്ള തൊഴിലാളികള്‍ നിയമപരമായ മാര്‍ഗങ്ങള്‍ നോക്കണമെന്ന് കരാറുണ്ടായിരുന്നുവെന്നാണ് ഹ്യൂണ്ടായ് പറയുന്നത്. എന്നാല്‍ ഇതംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് മാരുതി സുസുക്കിയുടെ ഹരിയാന മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരത്തിന് പിന്നിലെ കാരണങ്ങള്‍ക്ക് സമാനമായ പ്രശ്നങ്ങളാണ് രാജ്യത്തെ രണ്ടാമത്തെ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോഴ്സില്‍ നടക്കുന്നത്. മാനേജ്‍മെന്‍റിന് മുന്‍തൂക്കമുള്ള തൊഴിലാളി സംഘടനയെ മാത്രമേ അംഗീകരിക്കൂ എന്ന മാരുതിയുടെ വാശിയാണ് മനെസര്‍ പ്ലാന്‍റില്‍ സമരത്തിന് കാരണമായത്. സി ഐ ടി യു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയെ അംഗീകരിക്കില്ലെന്നാണ് ഹ്യൂണ്ടായ് മോട്ടോഴ്സ് പറയുന്നത്.


Click it and Unblock the Notifications









