മാരുതി ഡിസംബറിനു ശേഷം വിലകൂട്ടും

Maruti Suzuki Swift
അടുത്ത വര്‍ഷം ആദ്യം മുതല്‍ മാരുതി സുസുക്കി മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ നീക്കം. വിപണിയില്‍ മാരുതി സുസുക്കി നേരിടുന്ന തിരിച്ചടി സംബന്ധിച്ച് വിശദീകരണം നല്‍കവെ മാരുതി മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍ മെയ്നാക് പരേഖ് വ്യക്തമാക്കിയതാണിക്കാര്യം. കഴിഞ്ഞ മാസം ഡീസല്‍ പതിപ്പുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിനു ശേഷം മറ്റ് മോഡലുകള്‍ക്കും വില വര്‍ധിപ്പിച്ചേക്കാം എന്ന സൂചനയാണ് മാരുതി നല്‍കുന്നത്.

അതേസമയം വിപണിയില്‍ മാരുതി നവംബര്‍ മാസവും തിരിച്ചടി നേരിട്ടു. 18.46 ശതമാനം കണ്ടാണ് മാരുതി കാറുകളുടെ വില്‍പന താഴ്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസം 91,772 യൂണിറ്റ് വില്‍പനയാണ് മൊത്തം നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,12,554 യൂണിറ്റ് വില്‍പന നടന്നിരുന്നു.

വിപണിയില്‍ പൊതുവിലുള്ള മാന്ദ്യമാണ് മാരുതിയിടെ വില്‍പനയെ ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഒക്ടോബര്‍ മാസം വരെ നീണ്ടു നിന്ന അഞ്ച് മാസത്തെ തൊഴിലാളി സമരം മാരുതി കാറുകളുടെ ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിരുന്നു.

മാരുതിയുടെ മിനി കോംപാക്ട് സെഗ്മെന്‍റ് (മാരുതി 800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുള്‍പെടുന്ന വിഭാഗം) കഴിഞ്ഞ മാസം 27.24 ശതമാനം കണ്ട് താഴേക്കു വന്നു. കോംപാക്ട് സെഗ്മെന്‍റില്‍ (സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ്) 3.72 ശതമാനമാണ് തളര്‍ച്ച. അതേസമയം സ്വിഫ്റ്റ് ഡിസൈറിന്‍റെ വളര്‍ച്ച 6.04 ശതമാനത്തോളം വളര്‍ന്നിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, December 1, 2011, 15:08 [IST]
English summary
Maruti Suzuki India witnessed its sales drop for the sixth consecutive month in November.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X