മെയ്‍ബാക്ക് യുഗം അവസാനിക്കുന്നു

Maybach
1960ല്‍ ഡൈംലര്‍ സ്വന്തമാക്കുന്നതിനു മുന്‍പ് എയര്‍ ക്രാഫ്റ്റുകളിലും യുദ്ധക്കളങ്ങള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ സൃഷ്ടിക്കുന്നതിലുമെല്ലാമാണ് മെയ്ബാക്ക് ശ്രദ്ധ കൊടുത്തിരുന്നത്. 1919 മുതല്‍ കാറുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ഡൈംലറിന്‍റെ ഉടമസ്ഥതയിലാണ് ഒരു കാര്‍ നിര്‍മാതാവെന്ന നിലയില്‍ ഈ കമ്പനി പേരെടുക്കുന്നതെന്നു പറയാം.

ബി എം ‍‍ഡബ്ലിയു, ഫോക്സ്‍വാഗണ്‍ എന്നീ എതിരാളികള്‍ യഥാക്രമം റോള്‍സ് റോയ്സ്, ബെന്‍ലെ എന്നീ ബ്രാന്‍ഡുകളുമായി അത്യാഡംബര മേഖലയില്‍ വാഴുന്നത് കണ്ട് സഹിക്കാതെയാണ് മെയ്ബാക്കിനെ ഒരു അത്യാഡംബര ബ്രാന്‍ഡാക്കി ഉയര്‍ത്തിയെടുക്കാന്‍ ഡെംലര്‍ തയ്യാറായത്. അങ്ങനെ മെഴ്സിഡസ് ബെന്‍സ് മെയ്ബാക് എന്ന ബ്രാന്‍ഡ് നാമത്തില്‍ അത്യാഡംബര വാഹനങ്ങള്‍ വിപണിയിലിറങ്ങാന്‍ തുടങ്ങി. അത് തുടക്കം.

ഇനി ഒടുക്കം എങ്ങനെയെന്നു കൂടി വിവരിക്കാം.

ബെന്‍ലെയോടും റോള്‍സ് റോയ്സിനോടും മത്സരിക്കാന്‍ ഉറച്ച് ഇറങ്ങിത്തിരിച്ചുവെങ്കിലും മെയ്‍ബാക്കിന് അതിനുള്ള മെയ്‍വഴക്കം ഉണ്ടായിരുന്നില്ല. അതിജീവനശേഷി പ്രകടിപ്പിക്കാത്തതിനാല്‍ മെയ്ബാക്കിന്‍റെ ഉല്‍പാദനം അവസാനിപ്പിക്കുന്നുവെന്നാണ് ഡൈലര്‍ അറിയിക്കുന്നത്. 2013ലാണ് മെയ്‍ബാക്ക് ബ്രാന്‍ഡ് അവസാനിപ്പിക്കുക.

മെയ്ബാക്കിന് നല്‍കുന്ന ശ്രദ്ധകൂടി മെഴ്സിഡസ് ബെന്‍സിന് നല്‍കി വിപണിയില്‍ കൂടുതല്‍ ശക്തിയോടെ ഇടപെടുക എന്നതാണ് ഇനി പിന്തുടരാനുള്ള നയമെന്ന് കമ്പനി ചെയര്‍മാന്‍ ഡീറ്റര്‍ സെറ്റ്ഷെ പറയുന്നു.

More from DriveSpark

Article Published On: Thursday, December 1, 2011, 17:52 [IST]
English summary
Mercedes-Benz has revealed that it is going to end the Maybach luxury brand in 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X