നാനോയെ വിദ്യാര്‍ഥികള്‍ പുതുക്കും

ഈയവസരത്തിലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് ടാറ്റയെ സമീപിക്കുന്നത്. ടാറ്റയുമായി സഹകരച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം എന്‍ഐഡി അറിയിച്ചു. ലോകോത്തര നിലവാരമുള്ള ഡിസൈനിംഗ് സ്ഥാപനമാണ് എന്‍ഐഡി. നാനോയുടെ പരിമിതികള്‍ തീര്‍ക്കാന്‍ ഈ സ്ഥാപനത്തില്‍ നിന്നുള്ള നൂതനാശയങ്ങള്‍ക്ക് കഴിയുമെന്നാണ് ടാറ്റ കരുതുന്നത്.
ഇതിനായി ഒരു നാനോ കാര്‍ ടാറ്റ സ്ഥാപനത്തിന് വിട്ടുകൊടുത്തു കഴിഞ്ഞു. ഇതില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുകയാണ് കമ്പനി. റിനോ, ഫോര്‍ഡ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളുടെ പ്രൊജക്ടുകള്‍ വിജയകരമായി ഏറ്റെടുത്ത നടപ്പാക്കിയിട്ടുണ്ട് എന്‍ഐഡിയിലെ വിദ്യാര്‍ത്ഥികള്‍.
വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആശയങ്ങളുടെ ടാറ്റ അതേപടി സ്വീകരിക്കണമെന്നില്ല. വളരെ അക്കാദമികമായ ഒരു പദ്ധതിയായിട്ടാണ് കമ്പനി ഇതിനെ കാണുന്നത്. എന്നാല്‍ മികച്ച നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ അവഗണിക്കുകയുമില്ല.


Click it and Unblock the Notifications








