അശോക് ലെയ്‍ലന്‍ഡ് മുന്നോട്ട്

ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‍ലന്‍ഡ് നവംബര്‍ മാസത്തില്‍ വന്‍ നേട്ടമാണ് കൊയ്തിരിക്കുന്നത്. 53 ശതമാനം വില്‍പന വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്.
7,878 വാഹനങ്ങള്‍ അശോക് ലെയ്‍ലന്‍ഡ് ഗ്രൂപ്പ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 5,137 യൂണിറ്റായിരുന്നു. ഇന്ത്യയിലും നിരവധി വിധേശ വിപണികളിലും ലെയ്‍ലന്‍ഡിന് വില്‍പനയുണ്ട്. ആഭ്യന്തര വിപണിയില്‍ മാത്രം 66.72 ശതമാനത്തോളം വര്‍ധന വന്നിട്ടുണ്ട്.
ഡിസംബര്‍ മാസത്തിലും നിലവിലെ വില്‍പന നിലിര്‍ത്താനാകുമെന്നാണ് വാണിജ്യവാഹന മേഖല വിലയിരുത്തുന്നത്.


Click it and Unblock the Notifications








