ആര്യക്ക് 2 ലക്ഷം ഡിസ്കൗണ്ട്

Tata Arya
കാര്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ സാഹസങ്ങള്‍ക്ക് മുതിരാന്‍ തുടങ്ങിയതിന്‍റെ ആദ്യത്തെ പ്രധാന അടയാളമായി ടാറ്റ ആര്യയെ കണക്കാക്കണം. മഹീന്ദ്രയുടെ എക്സ് യു വി 500 വരുന്നത് പിന്നീടാണ്. എന്തായാലും കാര്‍ നിര്‍മാണ മേഖലയിലും ഇന്ത്യയുടെ മൂന്നാം ലോക അപകര്‍ഷം ഇന്നില്ല.

ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ക്രോസ്സോവറായ ടാറ്റ ആര്യ വിപണിയില്‍ മത്സരിക്കുന്നത് ടൊയോട്ട ഇന്നോവയോടാണ്. ഉയര്‍ന്ന സ്ഥലസൗകര്യവും ഇന്‍റീരിയര്‍ ക്വാളിറ്റിയും വഴി ഇന്നോവയോട് മത്സരിക്കാന്‍ എത്രയും താക്കത്ത് ആര്യക്കുണ്ട്. പക്ഷെ വിപണിയില്‍ ഇന്നോവ ഇതിനകം തീര്‍ത്തിട്ടുള്ള മഹാകാവ്യം വളരെ മഹത്തരമാകുന്നു. ഇത് മറികടക്കുക എന്നതാണ് പ്രശ്നം. ഇതിനായി ടാറ്റ വളരെ ലളിതമായ വിപണി തന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്.

ടാറ്റ ആര്യ ഇപ്പോള്‍ രണ്ട് ലക്ഷം രൂപ വിലക്കുറവില്‍ ലഭിക്കും. 1.6 ലക്ഷം രൂപയാണ് കാഷ് ഡിസ്കൗണ്ട്. എക്സ്ചേഞ്ച് ബോണസ് ആയി 40,000 രൂപയും. ഈ വിലക്കുറവില്‍ വളരെ കുറച്ച് കാലം മാത്രമേ ആര്യ വില്‍ക്കൂ എന്ന് ടാറ്റ അറിയിക്കുന്നുണ്ട്. ഉടനെ വാങ്ങിയാല്‍ രണ്ട് ലക്ഷം രൂപ പോക്കറ്റില്‍ തന്നെയിരിക്കും.

ടാറ്റ ആര്യ ഫോര്‍ വീല്‍ ഡ്രൈവും ടൂ വീല്‍ ഡ്രൈവും വിപണിയില്‍ ലഭ്യമാണ്. ഫോര്‍ വീല്‍ വില തുടങ്ങുന്നത് 15.05 ലക്ഷത്തിലാണ്. ടോപ് വേരിയന്‍റിന് 17.97 ലക്ഷം രൂപ വിലവരും. ടൂ വില്‍ ഡ്രൈവ് വില തുടങ്ങുന്നത് 11.61 ലക്ഷത്തിലാണ്.

More from DriveSpark

Article Published On: Wednesday, December 7, 2011, 12:15 [IST]
English summary
The Aria is now available with a cash discount of Rs,1.6 lakhs along with an exchange bonus of Rs.40,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X