കാറ്റില്ലാത്ത ടയറുമായി ബ്രിഡ്ജ് സ്റ്റോണ്‍

Airless Tire Concept
പരമ്പരാഗത ടയറുകള്‍ ടയറിനുള്ളിലെ സമ്മര്‍ദ്ദത്തെ ആസ്പദിച്ചാണല്ലോ ഉരുളുന്നത്. അകത്തെ വായുവില്‍ ഇത്തിരി കുറവോ കൂടുതലോ ഉണ്ടെങ്കില്‍ അത് ഇന്ധനക്ഷമതയെ വളരെ മാരകമായി ബാധിക്കുമെന്നും നമുക്കറിയാം. ഇത്തരം ഗുരുതരത്വമൊന്നുമില്ലാത്ത ഒരു ടയര്‍ സാങ്കേതികത വികസിപ്പിച്ചെടുത്തിരിക്കുന്നു ജപ്പാനിലെ ടയര്‍ ഭീമനായ ബ്രിഡ്ജ് സ്റ്റോണ്‍.

പരമ്പരാഗത ടയറുകളെപ്പോലെ കാറ്റടിക്കുന്ന പരിപാടിയില്ലാത്തതിനാല്‍ പഞ്ചറാവുന്ന പ്രശ്നം ഉദിക്കുന്നില്ല. കാറ്റ് നല്‍കുന്ന കുഷ്യന്‍ ഇഫക്ട് ഈ ടയറിനും ലഭിക്കും. ഇത് ലഭിക്കുന്നത് ടയറിന്‍റെ ഉള്ളിലെ ആരങ്ങളുടെ (സ്പോക്കുകളുടെ) പ്രത്യേക ക്രമീകരണം വഴിയാണ്. ശക്തിയേറിയതും വഴക്കമുള്ളതുമായ വസ്തുക്കള്‍ കൊണ്ടാണ് ഈ ആരങ്ങളുടെ നിര്‍മിതി. ടയറിനകം നിറയെ ഈ ആരങ്ങള്‍ മാത്രമേയുള്ളൂ, കാറ്റില്ല!

ട്രഡ് പ്രതലം നിര്‍മിച്ചിരിക്കുന്നത് റബ്ബര്‍ ഉപയോഗിച്ചാണ്. ഉള്ളിലെ ആരങ്ങള്‍ തെര്‍മോപ്ലാസ്റ്റിക് റെസിന്‍ ഉപയോഗിച്ചും. ഈ അസംസ്കൃത വസ്തുക്കളെല്ലാം നൂറു ശതമാനവും പുനസ്സംസ്കരണത്തിന് വഴങ്ങുന്നവയാണ്. അതായത് പാരിസ്ഥിതിക ആഘാതഭീതി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ മാറ്റിവെച്ചോളൂ എന്ന്.

ഭാവിയുടെ ടയര്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ആശയത്തെ വിപണിക്കുവേണ്ടി കൂടുതല്‍ പ്രായോഗികമാക്കാനുള്ള ശ്രമത്തിലാണ് ബ്രിഡ്ജ് സ്റ്റോണ്‍ ഇപ്പോഴുള്ളത്.

More from DriveSpark

Article Published On: Saturday, December 10, 2011, 18:16 [IST]
English summary
Bridgestone, the Japanese Tyre giant brings an airless tyre concept.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X