ഹ്യൂണ്ടായ് ചെറു എസ്‍യുവി ദില്ലിയില്‍

മാരുതി സുസുക്കി മുതല്‍ ഫോക്സ്‍വാഗണ്‍ വരെയുള്ള കാര്‍ നിര്‍മാതാക്കളുടെ ചെറുകാര്‍ പരീക്ഷണങ്ങള്‍ ദില്ലി എക്സ്പോയില്‍ മുഖം കാട്ടും. 32 കിമി വരെ മൈലേജ് കിട്ടുന്ന കിടിലന്‍ എന്‍ജിനുമായാണ് സുസുക്കി വരുന്നതെങ്കില്‍ യൂറോപ്പില്‍ വിജയകരമായി ലോഞ്ച് ചെയ്ത ഫോക്സ്‍വാഗണ്‍ അപ്പുമായിട്ടാണ് ഫോക്സ്‍വാഗണ്‍ വരുന്നത്.
ചെറുസെഡാനുകളും ഹാച്ച്ബാക്കുകളും ഇന്ത്യന്‍ വിപണിയില്‍ വേണ്ടുവോളമുണ്ട്. എസ് യു വികളും വിപണിയിലുണ്ട്. എന്നാല്‍ കോംപാക്ട് എസ് യു വി സെഗ്മെന്‍റ് തീരെ ദരിദ്രമാണ്. പ്രീമിയറില്‍ നിന്നുള്ള ഒരു റിയോ മാത്രമാണ് വിപണിയിലുള്ളത്. ഈ വാഹനം വലിയ തോതില്‍ വിപണി പിടിത്തം തുടങ്ങിയിട്ടുമില്ല. ഇവിടെയാണ് ഹ്യൂണ്ടായിയുടെ പുതിയ ഉദ്യമത്തിന്‍റെ സാധ്യത. ചെറു എസ് യു വി എന്നതാണ് പുതിയ ആശയം. നാല് മീറ്ററില്‍ താഴെ നീളം വരുന്ന (ടാക്സില്‍ ഇളവ് ലഭിക്കുന്ന) ഒരു എസ് യു വി. വിലക്കുറവുള്ളതും എന്നാല്‍ എന്‍ജിന്‍ പ്രകടനത്തിലും മറ്റും വിട്ടുവീഴ്ച ചെയ്യാത്തതുമായ ഒരു അഫോര്‍ഡബ്ള്‍ എസ് യു വി.
സൈലോയുടെ ചറു രൂപം വിപണിയിലെത്തുമെന്ന് കുറച്ചു കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ്. മാരുതിയും ഈ മേഖലയിലേക്ക് കണ്ണ് വെക്കുന്നുണ്ട്.


Click it and Unblock the Notifications








