സ്വിഫ്റ്റ് ചെറുസെഡാന്‍ ഫെബ്രുവരിയില്‍

Maruti Suzuki Swift
സ്വിഫ്റ്റ് ഡിസൈര്‍ എന്ന പേരില്‍ സ്വിഫ്റ്റിന്‍റെ സെഡാന്‍ പതിപ്പ് ഇന്ന് വിപണിയിലുണ്ട്. സ്വിഫ്റ്റ് ഡിസൈനര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണിന്ന്. ഈ സെഡാന്‍ നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ള വിഭാഗത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഇത് നികുതിയില്‍ കാര്യമായ വര്‍ധന വരുത്തുന്നുണ്ട്.

മാരുതി സുസുക്കി ഇപ്പോള്‍ ആലോചിക്കുന്നത് നാല് മീറ്ററില്‍ താഴെ നീളം വരുന്ന ഒരു സെഡാന്‍ പതിപ്പിനെക്കുറിച്ചാണ്. നികുതിയില്‍ ലഭിക്കുന്ന ഇളവ് വിപണിയില്‍ കാര്യമായ ഗുണം ചെയ്യും. സ്വിഫ്റ്റിനെ ഇഷ്ടപ്പെടുന്നവരും ഹാച്ച്ബാക്കിനെ തെരഞ്ഞെടുക്കുന്നതില്‍ മടിയുള്ളവരുമായ ഉപഭോക്താക്കളെ ഇതുവഴി വലവീശാന്‍ സാധിക്കും.

3.99 മീറ്റര്‍ നീളമുള്ള സ്വിഫ്റ്റ് സെഡാന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിപണിയിലെത്തും. വോള്യം വിപണിയില്‍ സ്വിഫ്റ്റ് നടത്തിയ പോലുള്ള ഒരു വിപ്ലവം തന്നെയാണ് സ്വിഫ്റ്റ് ചെറു സെ‍‍ഡനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കാര്യമായ നിക്ഷേപം വേണ്ടു വരില്ല എന്നതാണ് മാരുതി ഈ പദ്ധതിയില്‍ കാണുന്ന നേട്ടം. വില്‍പനയില്‍ വര്‍ധനവുണ്ടാവുകയും ചെയ്യും. വിപണിയില്‍ മാന്ദ്യം നടമാടുമ്പോള്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുന്നത് ആത്മഹത്യാപരമാണ്.

ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും മനെസറിലെ രണ്ടാമത്തെ പ്ലാന്‍റിലായിരിക്കും സ്വിഫ്റ്റ് ചെറു ഡിസൈറിന്‍റെ ഉല്‍പാദനം നടക്കുക.

More from DriveSpark

Article Published On: Monday, December 12, 2011, 15:19 [IST]
English summary
Maruti Suzuki will unveil a new Swift sedan in the next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X