മെഴ്സിഡസ് ചെറുകാര്‍ അടുത്ത വര്‍ഷം

ചെറുകാറുകളുടെ വഴിക്ക് മെഴ്സിഡസ് ബെന്‍സ് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇപ്പോള്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണവും വന്നിരിക്കുന്നു. അമേരിക്കന്‍ വിപണിയില്‍ അധികം താമസിക്കാതെ ചെറുകാറുകള്‍ എത്തിക്കുമെന്നാണ് മെവ്സിഡസ്സിന്‍റെ പ്രഖ്യാപനം.
കഴിഞ്ഞ കുറച്ചു കാലമായി ഇന്ധനക്ഷമതയുള്ള ചെറുകാറുകള്‍ക്കായി ഉപഭോക്താക്കള്‍ പരക്കം പായുന്നത് ശ്രദ്ധയില്‍ പെട്ടതായി മെഴ്സിഡസ് ബെന്‍സ് അറിയിക്കുന്നു. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയില്‍ ഈയടുത്ത കാലത്തായി വന്നിട്ടുള്ള ഇടിവായിരിക്കാം ചെറുകാറുകള്‍ക്ക് അമേരിക്കയില്‍ പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിച്ചതിന് കാരണം.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഒരു ചെറുകാര്‍ കണ്‍സെപ്റ്റ് മെഴ്സിഡസ് ബെന്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. മുന്‍പെങ്ങുമില്ലാത്ത വിധം ഒരു ചെറികാര്‍ കണ്‍സെപ്റ്റ് കാണാനായി അമേരിക്കന്‍ ജനത തടിച്ചുകൂടി എന്നാണ് വാര്‍ത്ത. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഗുരുതരാവസ്ഥയ്ക്ക് തെളിവായി ഈ സംഭവത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്. അതേസമയം ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ വര്‍ഷാവര്‍ഷം ആഡംബരക്കാറുകള്‍ക്ക് ഡിമാന്‍റ് വര്‍ധിച്ചു വരികയാണ്.


Click it and Unblock the Notifications








