കാര്‍നിര്‍മാതാക്കള്‍ ഇന്ത്യയുടെ ആത്മാവ് തേടുന്നു

Rural India
ഇന്ത്യയുടെ ആത്മാവിരിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞിട്ട് കാലമെത്ര കഴിഞ്ഞു. കാര്‍ നിര്‍മാതാക്കള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ പക്ഷെ സമയം കുറച്ചെടുത്തു. കാര്‍ മേഖലയില്‍ സംഭവിക്കുന്ന തിരിച്ചടികള്‍ക്ക് കാരണം തേടി നടന്ന കാര്‍ നിര്‍മാതാക്കളുടെ വിപണി ഗവേഷകര്‍ ഒടുവില്‍ അതേ തിരുനക്കര തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. അത്യാഡംബരക്കാര്‍ താമസിക്കുന്ന നഗരങ്ങളിലാണ് അവരാദ്യം ചെന്നത്. അവിടെ കണ്ടില്ല. ഇടത്തരക്കാര്‍ക്കിടയിലേക്കാണ് അവര്‍ പിന്നീട് ചെന്നത്. അവിടെയും കണ്ടില്ല. ഒടുവില്‍ കര്‍ഷകര്‍ താമസിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് വെറുതെയൊന്ന് എത്തിച്ചു നോക്കി. അത്ഭുതം! ആത്മാവ് ദാണ്ടെ അവിടിരിക്കുന്നു!!

നഗരങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ പലതാണ്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം വന്നാല്‍ നഗരവാസികള്‍ കൂട്ടപ്രാര്‍ത്ഥന തുടങ്ങും. എ എ എ റേറ്റിംഗ് ഇടിഞ്ഞാല്‍ വഴിപാടുകളും നിത്യപൂജകളുമായി കഴിയും. റിസര്‍വ് ബാങ്ക് ഇന്‍ററസ്റ്റ് റേറ്റ് ഉയര്‍ത്തിയാല്‍, പെട്രോള്‍ കമ്പനികള്‍ വില ഉയര്‍ത്തിയാല്‍ ഒക്കെ ബാധിക്കുന്നത് നഗരവാസികളുടെ ആഡംബര ജീവിതത്തെയാണ്. രൂപയുടെ വില ഇടിയുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്ന്.

അതേസമയം ഗ്രാമവാസികളുടെ കാര്യം വ്യത്യസ്തമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഗ്രാമങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലത്ത് കൃത്യമായി മഴ കിട്ടിയാല്‍ അവന്‍റെ മാനം തെളിയും. അമേരിക്കയിലേക്കും ചൈനയിലേക്കും നോക്കി നെടു വീര്‍പ്പിടേണ്ട കാര്യമില്ല.

ഇക്കാരണത്താലാണ് കാര്‍ കമ്പനികള്‍ ഇപ്പോള്‍ ഗ്രാമങ്ങളിലെ വിപണി നോക്കിയിറങ്ങിയിരിക്കുന്നത്. പാസഞ്ചര്‍ വാഹന മേഖലയില്‍ നടപ്പ് വര്‍ഷം നഗരങ്ങളില്‍ നിന്നുള്ള വില്‍പന കുറയുകയാണുണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ വില്‍പന 10 ശതമാനം കണ്ട് ഉയര്‍ന്നതായും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

മാരുതി, ഹ്യൂണ്ടായ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്കാണ് നിലവില്‍ ഗ്രാമപ്രദേശങ്ങളില്‍ കാര്യമായ പിടിപാടുള്ളത്. ടാറ്റ മോട്ടോഴ്സ് നാനോയെ ഗ്രാമങ്ങളില്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടുതല്‍ ഔട്‍ലെറ്റുകള്‍ ഗ്രാമപ്രദേശങ്ങളില്‍ തുറക്കുവാനാണ് പരിപാടി.

സര്‍ക്കാരുകള്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രവണത ദൃശ്യമാണ്. ഇത് ഗ്രാമങ്ങളുടെ ഐശ്വര്യം വര്‍ധിപ്പിക്കുന്നതായി കാര്‍ നിര്‍മാതാക്കള്‍ കണക്കു കൂട്ടുന്നു. തരക്കേടില്ലാത്ത മഴയും ലഭിക്കുന്നുണ്ട്. ഇതുവഴി ഉയര്‍ന്നിട്ടുള്ള വരുമാന വര്‍ധന ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, December 15, 2011, 18:50 [IST]
English summary
Carmakers are tending to move to the rural marker as it is growing despite all the negative national market atmosphere.
കൂടുതല്‍... #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X