ഗ്രീന്‍ ടാക്സ് എന്ത്, എന്തുകൊണ്ട്?

വാര്‍ഷിക ഇന്‍ഷൂറന്‍സ് തുകയുടെ 3 ശതമാനം കണ്ട് ഗ്രീന്‍ സെസ്സായി ഈടാക്കണമെന്നും പാനല്‍ നിര്‍ദേശിക്കുന്നു. ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പാനല്‍ വ്യക്തമായി പറയുന്നുണ്ട്. അവ ആദ്യം പരിശോധിക്കാം.
ഗ്രീന്‍ ടാക്സ് എന്ന പേരില്‍ തന്നെ ആദ്യ ലക്ഷ്യം വ്യക്തമാണ്. ആഗോളതാപനത്തിന് കാരണമാകുന്ന കരിമ്പുക നിര്‍ഗമനം വര്‍ധിച്ചു വരികയാണ്. മിക്കവാറും സമയങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം സഞ്ചരിക്കുന്ന ഒരു കാര്‍ പുറത്തുവിടുന്ന കരിമ്പുക ലോകത്തിന് സമ്മാനിക്കുന്ന നഷ്ടത്തിന് പരിഹാരം നല്‍കാന്‍ കാറുടമകള്‍ തയ്യാറാകണമെന്ന് പാനല്‍ പറയുന്നു.
മറ്റൊന്ന് പൊതുഗതാഗത സൗകര്യത്തെ ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ്. ഇതും കരിമ്പുക നിര്‍ഗമനത്തെ കുറയ്ക്കുവാന്‍ സഹായിക്കും. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇടുങ്ങിയ ഇന്ത്യന്‍ തെരുവുകളില്‍ വര്‍ധിച്ചു വരുന്ന ട്രാഫിക് കുരുക്കുകള്‍ കുറയ്ക്കുവാന്‍ ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് സഹായിക്കുമെന്നതാണ്. കാറുകളില്‍ സഞ്ചരിക്കുന്ന ഉപരിവര്‍ഗം ചെറിയ ദൂരങ്ങള്‍ക്കായി പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു തുടങ്ങിയാല്‍ അത് മറ്റു ചില ഗുണങ്ങള്‍ കൂടി കൊണ്ടു വരും. പൊതുഗതാഗത സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിക്കുവാന്‍ അധികാര ശൃംഖലകളില്‍ നേരിട്ട് ബന്ധമുള്ള ഉപരിവര്‍ഗത്തിനിടയില്‍ അഭിപ്രായങ്ങള്‍ രൂപപ്പെടും.
അതേസമയം ഈ വിഭാഗത്തിനിടയില്‍ നിന്ന് ഗ്രീന്‍ ടാക്സിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഇത് വ്യക്തമാണ്. ക്രൂരരായ റിക്ഷാവാലകളെയും തോന്നിവാസികളായ ബസ്സുകാരെയും ആളുകളെ കുത്തിനിറച്ചോടുന്ന അര്‍ബന്‍ ട്രെയിന്‍ സംവിധാനങ്ങളെയും എങ്ങനെ ആശ്രയിക്കും എന്നവര്‍ ചോദിക്കുന്നു.
പൊതുഗതാഗത സംവിധാനം നന്നാക്കിയതിനു ശേഷം വേണം ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കാനെന്നാണ് ചിലരുടെ അഭിപ്രായം. ജനകീയമായ ഇടപെടലില്ലാതെ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന വാദമാണ് ഇവിടെ മുന്നോട്ട് വെക്കപ്പെടുന്നതെന്ന് വ്യക്തമാണ്. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ മാത്രമേ സംവിധാനങ്ങളുടെ അപര്യാപ്തതകള്‍ ബോധ്യപ്പെടുകയുള്ളൂ. അതുവഴി മാത്രമേ പ്രശ്നപരിഹാരം സാധ്യമാകുകയുമുള്ളൂ.
പലപേരുകളില്‍ നികുതിയടയ്ക്കല്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പഴയപടി തന്നെ പോകുന്നതാണ് കാണുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സെസ് എല്ലാവരും അടയ്ക്കുന്നു. ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം വിദൂരസ്വപ്നമാണ്. ഗ്രീന്‍ ടാക്സ് എന്ന പേരില്‍ ഈടാക്കുന്ന നികുതി ആരുടെയെല്ലാം പോക്കറ്റുകള്‍ പച്ചപിടിപ്പിക്കുമെന്നാണ് അവരുടെ ചോദ്യം.
വളരെ ചുരുങ്ങിയ ഒരു വിഭാഗത്തെയാണ് ഈ നികുതി നേരിട്ട് ബാധിക്കുക. ഇവര്‍ക്ക് ബ്യൂറോക്രസിയിലും മാധ്യമങ്ങളിലും പിടിപാടുണ്ടാകാം. എന്നാല്‍ ഇവര്‍ ഒരു ഒരു വോട്ടുബാങ്കല്ല. അഗോളീകരണത്തിന്‍റെ സാമ്പത്തിക ഗുണഫലങ്ങള്‍ ഏറെ ഏറ്റുവാങ്ങുന്നതും ഈ വിബാഗമാണെന്നു കാണാം. ആയതിനാല്‍ ഈ നിര്‍ദേശങ്ങളില്‍ രാഷ്ട്രീയമായ ശരികള്‍ കണ്ടെത്താനാകും.


Click it and Unblock the Notifications








