ദില്ലിയില്‍ പുതുബീറ്റില്‍ മൂളക്കം

2012 Volkswagen Beetle
ഫോക്സ്‍വാഗണിന്‍റെ ചരിത്രമുറങ്ങുന്ന വാഹനമായ ബീറ്റില്‍ കാര്യപ്പെട്ട ഒരു മുഖം മിനുക്കലിന് തയ്യാറായ വിവരം ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീറ്റിലിന്‍റെ ചരിത്രം ഏറെപ്പറയാനുണ്ടെങ്കിലും വില്‍പനയുടെ കാര്യം അങ്ങനെയല്ല. ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാം. വില്‍പനയില്ല!

ഈ വില്‍പനയില്ലായ്മ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബീറ്റില്‍ അര്‍ഹിക്കുന്നതല്ല. എന്നിട്ടുമെന്തേ ഇങ്ങനെ ചോദിച്ചാല്‍ അതിന് ബീറ്റില്‍ കണ്ടെത്തിയ ഉത്തരം പറഞ്ഞു തരാം. ബീറ്റിലിന് ചെറിയൊരു പെണ്‍നാട്യമുണ്ട്. ഇത് ആണുങ്ങള്‍ക്കത്ര പിടിക്കുന്നില്ല. ആണുങ്ങള്‍ കാര്‍ വാങ്ങാതായാല്‍ കഴിഞ്ഞില്ലേ കഥ. ആണുങ്ങള്‍ ഭരിക്കുന്ന ലോകത്തിന്‍റെ ഒരു മുഷ്ക്! ങ്ഹും!

പരിഹാരമായി ബീറ്റിലിന്‍റെ ഡിസൈനര്‍മാര്‍ നിര്‍ദ്ദേശിച്ചത് ലളിതമായ ഒരൈഡിയയാണ്. ബീറ്റിലിന്‍റെ അടിസ്ഥാന ഡിസൈനിംഗില്‍ കാര്യമായ മാറ്റം വരുത്താതെ ഒരുത്തിരി ആണത്തം കാറിന് പകരുക. ഇത് കൊമ്പന്‍ മീശ വെച്ചുനടക്കുന്ന ആണുങ്ങളെ ആകര്‍ഷിക്കാനല്ല. മറിച്ച് പൊടിമീശ കിളിര്‍ത്തുവരുന്ന പുതുയുവാക്കളെ ആകര്‍ഷിക്കാനാണ് മാറ്റം വേണ്ടത്. അങ്ങനെ മാറ്റം വരുത്തിയ ആ ബീറ്റിലാണ് ദില്ലി എക്സ്പോയില്‍ വന്നു ചേരുന്നത്. ഇന്ത്യന്‍ പൊടിമീശക്കാര്‍ക്ക് 'ഇവനെ' ഇഷ്ടമാകാതിരിക്കില്ല എന്നാണ് ഫോക്സ്‍വാഗണ്‍ പ്രതീക്ഷിക്കുന്നത്.

21ാം നൂറ്റാണ്ടിലെ ബീറ്റില്‍ എന്നാണ് പുതിയ ബീറ്റിലിന്‍റെ വിശേഷണം. ഇന്ത്യന്‍ വിപണിയില്‍ എന്ന് ലോഞ്ച് ചെയ്യുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ചെറു ആഡംബര കാര്‍ വിപണിയിലേക്ക് കടന്നു വരുന്ന മിനിയുടെ മൂന്ന് മോഡലുകള്‍ ദില്ലി എക്സ്പോയിലുണ്ടാകും എന്നാണറിയുന്നത്. ഫിയറ്റ് 500 ആണ് ഇന്ത്യന്‍ വിപണിയിലുള്ള മറ്റൊരു ചെറുകാര്‍.

ബീറ്റിലിനെ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ഫോക്സ്‍വാഗണ്‍ ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, December 16, 2011, 13:54 [IST]
English summary
Volkswagen Beetle 2012 New Model will be unveiled in Delhi Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X