പുതുവര്‍ഷത്തിലെ ചെറുകാറുകള്‍

Merry Xmas Car
തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും അതിന്‍റേതായ ചില സമയങ്ങളുണ്ട്. സംക്രാന്തിക്കെടുക്കേണ്ട തീരുമാനം ഓണത്തിനെടുത്തിട്ട് കാര്യമില്ല. ഓണത്തിന്‍റെ തീരുമാനം വിഷു വരട്ടെ, റംസാന്‍ വരട്ടെ എന്നിങ്ങനെ മാറ്റിവെക്കുന്നതും ശരിയല്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ട്. അതല്ലേ ദാസാ ശരി?

ക്രിസ്തുമസ് കാലം കാര്‍ വാങ്ങുന്നതിനുള്ള തീരുമാനമെടുക്കാന്‍ ഏറ്റവും പറ്റിയ കാലമാണ്. ഇതില്‍ ജ്യോതിഷപരമായ യാതൊരു ദുരുദ്ദേശ്യവുമില്ല എന്ന് ആദ്യമേ പറയട്ടെ. കാര്യമെന്തെന്ന് വ്യക്തമാക്കാം.

ഡിസംബര്‍ മാസം കാര്‍ നിര്‍മാതാക്കള്‍ വില്‍പന വര്‍ധിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന സമയമാണ്. ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളുമായി അവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ഈ സമയത്ത് കാര്‍ വാങ്ങിയാല്‍ ഒരു ചെറുയ ദോഷമുണ്ട്. 2011ല്‍ വാങ്ങിയ കാര്‍ എന്ന് രേഖയില്‍ പതിയുന്നത് കാര്‍ വില്‍പനയ്ക്ക് ശ്രമിക്കുന്ന സമയത്ത് പാരയായിത്തീരും. വെറും ഒരു മാസത്തിന്‍റെ പോലും വ്യത്യാസമില്ലെങ്കിലും 2011ലെ കാര്‍ 2012ലെ കാര്‍ ആയി മാറില്ല എന്നത് കട്ടായം.

ഇക്കാരണത്താലാണ് തീരുമാനമെടുക്കാന്‍ പറ്റിയ സമയം എന്നു പറഞ്ഞത്. അടുത്ത വര്‍ഷം വിപണിയില്‍ നിന്ന് ഒരു ഫ്രഷ് സാധനം വാങ്ങി ഗാരേജിലിടാം. ഫ്രഷ് എന്നു പറഞ്ഞാല്‍ ശരിക്കും ഫ്രഷ് തന്നെയാകണം എന്ന് നിര്‍ബന്ധമുള്ളവരുണ്ട്. പുതിയ വര്‍ഷം, പുതിയ കാര്‍, അതും വിപണിയില്‍ പുതിയതായി ഇറങ്ങിയ ഒരു മോഡല്‍. അത്തരക്കാര്‍ക്ക് വേണ്ടിയാണ് 2012ലെ കാറുകള്‍ എന്ന് ഈ ലേഖനം എഴുതപ്പെട്ടിരിക്കുന്നത്.

വളരുന്ന കാര്‍ മേഖല

കാര്‍ വിപണിക്കിത് വളര്‍ച്ചയുടെ കാലമാണ്. ചെറുകാറുകളുടെയും സ്കൂട്ടറുകളുടെയും ലാളിത്യത്തില്‍ കുറെക്കാലം ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗം ഇന്ന് ശൈലിയിലും പ്രകടനത്തിലും അത്യാധുനികമായ, ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. ആഡംബരക്കാറുകള്‍ക്ക് ഡിമാന്‍റ് വര്‍ധിച്ചു വരുന്നു. എസ് യു വി വിപണി മികച്ച മത്സരക്ഷമത പ്രകടിപ്പിക്കുന്നു. സ്പോര്‍ട്സ് കാറുകളുടെ ആവശ്യവും കൂടി വരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം ചെലവഴിക്കപ്പെടുന്നത് ഹാച്ച്ബാക്ക് മോഡലുകളാണ്. വിപണിയുടെ 60 ശതമാനം ക്രയവിക്രയങ്ങള്‍ നടക്കുന്നത് ചെറുകാറുകളിലാണ്. 2012ല്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും ഊഹിക്കപ്പെടുന്നവയുമായ കാര്‍ മോഡലുകള്‍ നിരവധിയാണ്. ഇവയിലെ ചെറുകാറുകളുടെ കണക്കെടുപ്പാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


അപ്പും വാഗണ്‍ ആറും പിന്നെ നാനോയും

രണ്ടായിരത്തി പന്ത്രണ്ടില്‍ വരാനിരിക്കുന്ന പ്രധാന മോഡലുകളുടെയെല്ലാം പ്രദര്‍ശനം ജനുവരി അഞ്ച് മുതല്‍ തുടങ്ങുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഓട്ടോ എക്സ്പോയില്‍ വരാനിരിക്കുന്ന മോഡലുകളില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഒന്നാണ് ഫോക്സ്‍വാഗണ്‍ അപ്! എന്ന ഹാച്ച്ബാക്ക് മോഡല്‍. ഇന്ത്യന്‍ വോള്യം വിപണിയുടെ അകക്കാമ്പിലേക്ക് ഇറങ്ങിനില്‍ക്കാന്‍ ഫോക്സ്‍വാഗണ്‍ പദ്ധതിയിട്ടിരുന്നതിന്‍റെ ഫലമാണ് ഈ വാഹനം എന്നു പറയാം. ചെറുകാറുകള്‍ക്ക് ലോകമെമ്പാടും വര്‍ധിച്ചു വരുന്ന ഡിമാന്‍റ് മുതലെടുക്കുവാന്‍ അപ്പിന് സാധിക്കും എന്നുതന്നെയാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ വിപണിയില്‍ ഇതിനകം തന്നെ അപ്! ഇറങ്ങിക്കഴിഞ്ഞു. റിപ്പോര്‍ട്ടുകളെല്ലാം അപ്പിന് അനുകൂലമാണ്.

റിനോ ഈയിടെ അവതരിപ്പിച്ച പള്‍സ് ഹാച്ച്ബാക്ക് മോഡലിന്‍റെ ലോഞ്ച് ദില്ലി എക്സ്പോയില്‍ വെച്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിസ്സാന്‍ മൈക്രയുടെ ഒരു തനിപ്പകര്‍പ്പാണ് പള്‍സ് എന്നു പറയാം. തികച്ചും പുതിയൊരു മോഡല്‍ റിനോയില്‍ നിന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ഉപഭോക്താക്കള്‍ നിരാശരാണെന്നു പറയാം.

ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചെറുകാര്‍. 30 കിലോമീറ്റര്‍ മൈലേജാണ് നാനോയുടെ ഡീസല്‍ എന്‍ജിന്‍ പകരുക എന്നാണ് കേള്‍വി. നാനോ പെട്രോള്‍ എന്‍ജിനിന്‍റെ മൈലേജ് കിലോമീറ്ററിന് 25.25 ആണ്.

മാരുതി 800ന്‍റെ പകരക്കാരനെ വിപണിയില്‍ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് മാരുതി. രണ്ട് ലക്ഷത്തിനകത്ത് വിലവരുന്ന കാര്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. സുസുക്കി ഇനസുമ എന്ന പേരില്‍ ജപ്പാന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത കാര്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്നും പറഞ്ഞു കേള്‍ക്കുന്നു. അടുത്ത വര്‍ഷം സംഭവിക്കുമെന്ന് ഊഹങ്ങളുണ്ട്. ഉറപ്പൊന്നുമായിട്ടില്ല. ഈ കാറിന് 35 കിമിയാണ് മൈലേജ്.

ഷെവര്‍ലെ സ്പാര്‍ക്കിനും, ബീറ്റിനും ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഷെവര്‍ലെ സോണിക്. അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മോഡല്‍ ഇന്‍റീരിയര്‍ സ്പേസിന്‍റെ കാര്യത്തില്‍ അനുഗ്രഹീതമാണ്.

ഫോര്‍ഡിന്‍റെ അടുത്ത ഉദ്യമം ഹാച്ച്ബാക്ക് മേഖലയിലാണ്. പ്രീമിയം ഹാച്ച്ബാക്കാണ് ഉദ്ദേശ്യം. ഏതാണ്ട് ഏഴ് ലക്ഷത്തിന്‍റെ പരിസരത്തില്‍ വിലകാണാവുന്ന ഹാച്ച്ബാക്ക് മോഡലായിരിക്കും ഫോര്‍ഡ് കൊണ്ടുവരിക. ലോഞ്ച് അടുത്ത വര്‍ഷം തന്നെ നടക്കുമെന്നാണ് കരുതപ്പെടുന്നത്.

മാരുതി നാഗണ്‍ ആറിന്‍റെ ഡീസല്‍ പതിപ്പ് വിപണിയിലെത്തിക്കാന്‍ മാരുതിക്ക് ആലോചനയുണ്ട്. അടുത്ത വര്‍ഷം തന്നെ വാഗണ്‍ ആര്‍ ഡീസല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാരുതിയുടെ ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ ഡീസല്‍ പതിപ്പുള്ള ആദ്യത്തെ കാറായിരിക്കും വാഗണ്‍ ആര്‍.

രിനോയില്‍ നിന്ന് ഒരു ഹാച്ച്ബാക്ക് മോഡല്‍ കൂടി അടുത്ത വര്‍ഷം പ്രതീക്ഷിക്കാം. റിനോ സാന്‍ഡെറോ. ഹ്യൂണ്ടായ് ഐ10, ഫോര്‍ഡ് ഫിഗോ എന്നിവയുമായി നേരിട്ട് കൊമ്പുകോര്‍ക്കുക എന്നതാണ് ഉദ്ദേശ്യം.

ആഡംബ കാര്‍ വിപണിയില്‍ എത്തിച്ചേരാനിരിക്കുന്ന ചെറുകാറാണ് മിനി. മൂന്ന് മിനി കാറുകള്‍ അടുത്ത വര്‍ഷം നടക്കുന്ന ദില്ലി ഓട്ടോ ഷോയില്‍ പ്രതീക്ഷിക്കാം.

അറിവില്‍ പെട്ടിടത്തോളം ഇത്രയുമാണ് അടുത്ത വര്‍ഷത്തെ ലോഞ്ചുകള്‍. പ്രഖ്യാപനങ്ങള്‍ നടന്നിട്ടില്ലാത്തതും അപ്രതീക്ഷിതമായി ലോഞ്ച് ചെയ്യാന്‍ വേണ്ടി ഉല്‍പാദകര്‍ രഹസ്യമാക്കി വെച്ചിട്ടുള്ളവയുമായ കാര്‍ മോഡലുകളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ ഡ്രൈവ്സ്പാര്‍ക് ഡോട് കോമില്‍ കാണാവുന്നതാണ്. ഈ ക്രിസ്തുമസ് ആഘോഷിക്കുക, ന്യൂ ഇയര്‍ അര്‍മാദിക്കുക. രണ്ട് ആഘോഷങ്ങള്‍ക്കുമായി ഒരു വണ്ടി ആശംസകള്‍ അഡ്വാന്‍സ്‍ഡ്!

More from DriveSpark

Article Published On: Tuesday, December 20, 2011, 17:01 [IST]
English summary
Indian auto industry is transmitted its top gear and moving on its ever achieved pace. Many carmakers are waiting with new car models and they are expecting a considerable growth in the year 2012. Here is a review about upcoming car launches
കൂടുതല്‍... #new launches #car #small car #hatchback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X