സാങ്‍യോങ് ദില്ലിയില്‍ വരും

സാങ്‍യോങ് റക്സ്റ്റണും കൊറന്‍ഡോ ഇ-യുമാണ് പ്രദര്‍ശനത്തിനെത്താന്‍ സാധ്യതയുള്ള മോഡലുകള്‍. ഒരു വര്‍ഷം മുന്‍പാണ് മഹീന്ദ്ര സാങ്‍യോങ്ങിനെ ഏറ്റെടുത്തത്. മഹീന്ദ്രയുടെ ആഗോള വിപണി മോഹങ്ങളെ യാഥാര്‍ത്ഥ്യത്തിലെത്തിക്കാന്‍ ഈ ഏറ്റെടുക്കല്‍ വഴി സാധിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. സാങ്‍യോങ്ങിന്‍റെ സഹായമില്ലാതെയാണ് ആഗോള എസ് യു വി, മഹീന്ദ്ര എക്സ് യു വി വിപണിയിലെത്തിയത്.
മഹീന്ദ്ര വെരിറ്റോയുടെ ഇലക്ട്രിക് പതിപ്പും ദില്ലി ഓട്ടോ ഷോയില്‍ എത്തിച്ചേരും. മഹീന്ദ്ര രേവ എന്‍ എക്സ് ആര്‍ പതിപ്പ് വളരെയേറെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. ഈ മോഡലും ദില്ലിയില്‍ പ്രദര്‍ശിപ്പിക്കും.


Click it and Unblock the Notifications








