ഫോര്‍ഡ് ആദായവില്‍പന ഡീസല്‍ കാറുകള്‍ക്കും

ഡിസംബര്‍ ധമാല്‍ എന്ന പേരിലാണ് ഫോര്‍ഡിന്‍റെ ഡിസ്കൗണ്ട് കൊലവെറി നടക്കുന്നത്. ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിക്കിന്‍റെ പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്കും ഇപ്പോള്‍ ഡിസൗണ്ട് ലഭിക്കും. ഗ്ലോബല്‍ പ്ലാറ്റ്ഫോമിലുള്ള പുതിയ ഫിയസ്റ്റയ്ക്ക് 75000 രൂപ വരെ ഡിസ്കൗണ്ട നല്‍കുന്നുണ്ടെങ്കിലും ഇത് പെട്രോള്‍ പതിപ്പുകള്‍ക്ക് മാത്രമേയുള്ളൂ.
ഫോര്‍ഡ് എന്‍ഡീവറിനും ഡിസ്കൗണ്ട് പ്രഖ്യാപനം വന്നതായി പുതിയ വിവരം ലഭിച്ചിട്ടുണ്ട്. എന്‍ഡീവറിന് ഡീസല്‍ പതിപ്പ് മാത്രമേ വിപണിയിലുള്ളൂ.
ഫോര്‍ഡ് ഫിഗോയുടെ പെട്രോള്‍ പതിപ്പുകള്‍ക്കു മാത്രമേ ഡിസ്കൗണ്ട് നല്‍കുന്നുള്ളൂ. ഫോര്‍ഡിന്‍റെ ബെസ്റ്റ് സെല്ലര്‍ വാഹനമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുന്നതായിരിക്കും ഉചിതം. ഡീലര്‍മാര്‍ക്കനുസരിച്ച് ഡിസ്കൗണ്ട് നിരക്കുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.


Click it and Unblock the Notifications








