വെരിറ്റോ ഇലക്ട്രിക് പതിപ്പ് ദില്ലിയില്‍

Mahindra Verito
ബങ്കളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രേവ എന്ന ഇലക്ട്രിക് കാര്‍ കമ്പനിയെ ഏറ്റടുക്കുമ്പോള്‍ മഹീന്ദ്ര മനസ്സില്‍ പലതും കണ്ടിരുന്നു. ലോകം ഭാവിയുടെ ഇന്ധനങ്ങള്‍ തെരയുന്ന കാലമാണ്. വികസിത രാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായി റിപ്പോര്‍ട്ടുകല്‍ അറിയിക്കുന്നു. ആഗോളതാപനം എന്ന മഹാവിപത്തിനെ എന്തെല്ലാം ന്യായീകരണങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാലും നേരിടാതിരിക്കാന്‍ കഴിയില്ല. ഇത് പ്രത്യേകമായി ബാധിക്കുന്ന ഒരു വാണിജ്യമേഖല വാഹനങ്ങളുടേതാണ്.

രേവയുമായുള്ള ബാന്ധവം ഫലം കണ്ടു തുടങ്ങിയതിന്‍റെ വിശേഷമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹീന്ദ്രയുടെ സെഡാന്‍ മോഡലായ വെരിറ്റോയ്ക്ക് ഇലക്ട്രിക് പതിപ്പ് വരുന്നൂ. 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ ഇവളെ കാണാം. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയന്‍ കാര്‍ നിര്‍മാതാവ് സാങ്‍യോങ്ങിന്‍റെ രണ്ട് മോഡലുകള്‍ ദില്ലി എക്സ്പോയിലുണ്ടാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു.

റിനോ-മഹീന്ദ്ര കൂട്ടുകെട്ടിലുണ്ടായ സന്തതിയാണ് വെരിറ്റോ സെഡാന്‍. റിനോക്കാലത്ത് ഈ സെഡാന്‍റെ പേര് ലോഗന്‍ എന്നായിരുന്നു.

മഹീന്ദ്ര രേവയുടെ പുതുക്കിയ പതിപ്പും ഈ എക്സ്പോയില്‍ കാണാനാകും. രേവ എന്‍ എക്സ് ആര്‍ എന്നാണ് പേര്.

More from DriveSpark

Article Published On: Wednesday, December 21, 2011, 12:56 [IST]
English summary
Mahindra &Mahindra will show off an electric version of Mahindra Verito Sedan in the Delhi Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X