നാനോയുടെ വില 5000 കൂടും

Tata Nano 2012
കഴിഞ്ഞ മാസം മാത്രമാണ് നാനോയുടെ പുതുക്കിയ മോ‍ഡല്‍ വിപണിയിലെത്തിയത്. നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിരുന്നെങ്കിലും വിലയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ ടാറ്റയെ വിലയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. 2012 ജനുവരി മുതല്‍ പിതിയ നാനോയുടെ വില കയറും. 5000 രൂപവരെയാണ് വില കൂടുക.

ഇന്ത്യന്‍ വിപണിയിലെ എല്ലാ കാര്‍ നിര്‍മാതാക്കളും തങ്ങളുടെ മോ‍ഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. 2 ശതമാനം മുതല്‍ മൂന്ന് ശതമാനം വരെയാണ് വര്‍ധന. ജനുവരി മാസം മുല്‍ വിലവര്‍ധന നിലവില്‍ വരും.

യു എസ് ‍ഡോളര്‍. യൂറോ എന്നിവയ്കെതിരായി ഇന്ത്യന്‍ രൂപയുടെ പരിതാപകരമായ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ കാര്‍ നിര്‍മാതാക്കളുടെ നടപടിയില്‍ കാര്യമുണ്ടെന്ന് ബോധ്യപ്പെടും. ഇറക്കുമതി വളരെയേറെ ചെലവുള്ള ഏര്‍പാടായിരിക്കുകയാണ്. മിക്കവാറും കമ്പനികള്‍ വിദേശത്തു നിന്ന് കാര്‍ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരാണ്.

നാനോയുടെ വില്‍പനക്കണക്കുകള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണ്. നവംബറിലെ വില്‍പനയില്‍ കാര്യമായ പുരോഗതിയാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പന്തണ്ടിരട്ടി കാറുകള്‍ വില്‍ക്കാന്‍ ഈ നവംബറില്‍ അവര്‍ക്ക് സാധിച്ചു.

More from DriveSpark

Article Published On: Saturday, December 31, 2011, 15:19 [IST]
English summary
Tata Motors going to increase the price of their flagship model, Tata Nano in the next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X