ഹര്‍മാന്‍റെ വരവിന് റഹ്മാന്‍ പാടും

പുതിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഹര്‍മന്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ്. ഇതിനായി കമ്പനി ബങ്കളുരുവില്‍ റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിച്ച് ഗവേഷണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
ബി എം ഡബ്ലിയു, ഓഡി എന്നീ കമ്പനികള്‍ക്കായി ഘടകഭാഗങ്ങള്‍ നല്‍കുന്നതു വഴി മാത്രം ഹര്‍മന്‍ 60 കോടി ഡോളറിന്‍റെ വിറ്റുവരവ് നേടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 50 കോടി ഡോളറിന്‍റെ വില്‍പന നടത്താന്‍ ഹര്‍മന് കഴിഞ്ഞു. ഇത് 100 കോടി ഡോളറിലേക്ക് ഉയര്‍ത്താനാണ് കമ്പനി ഇനി ലക്ഷ്യമിടുന്നത്. ഓട്ടോമൊബൈല്‍ മേഖലയെക്കൂടാതെ ഫിലിം സ്റ്റുഡിയോകള്‍ അടക്കമുള്ള മേഖലകളിലും ഹെര്‍മന് ശക്തമായ വിപണിയ സാന്നിധ്യമുണ്ട്.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ സാമ്പത്തിക നിലവാരമനുസരിച്ച് മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഗവേഷണ പരിപാടികള്‍ നടക്കുന്നത്. വില്‍പനയുടെ പത്ത് ശതമാനത്തോളം ഗവേഷണത്തിനായി നിക്ഷേപിക്കുകയാണ് ഹര്‍മന്‍ ചെയ്യാറുള്ളത്.
ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസ്സഡറായി ഹര്‍മാന്‍ നിശ്ചയിച്ചിരിക്കുന്നത് സംഗീത ഇതിഹാസം എ ആര്‍ റഹ്മാനെയാണ്. ഹിയര്‍ ദി ട്രൂത്ത് എന്ന് പേരിട്ടിട്ടുള്ള പ്രചാരണ പരിപാടിയില്‍ റഹ്മാന്‍ ആയിരിക്കും കമ്പനിയെ പരിചയപ്പെടുത്തുക.


Click it and Unblock the Notifications