ആംബി ബംഗ്ലാദേശിലേക്ക്

Ambassador Car
കാലമേറെ പിന്നിട്ടിട്ടും ആംബി ഇന്നും യുവത്വം സൂക്ഷിക്കുന്നു. തന്‍റെ ക്ലാസിക് മുഖച്ഛായയില്‍ യാതൊരു മാറ്റവും അബാസ്സഡര്‍ ഇന്നു വരെ വരുത്തിയിട്ടില്ല. ഇന്ത്യയുടെ മൊത്തം സ്നേഹബഹുമാനങ്ങള്‍ ഏറ്റുവാങ്ങുമ്പോളും വില്‍പനയുടെ കാര്യത്തില്‍ അത് പ്രതിഫലിക്കുന്നില്ല എന്നതാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനെ കുഴക്കുന്നത്. പ്രശ്നപരിഹാരത്തിനായി കയറ്റുമതിയില്‍ കാര്യമായി ശ്രദ്ധ നല്‍കാനാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ തീരുമാനം.

ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് അംബാസ്സഡര്‍ കാര്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള പ്രതികരണം വളരെ അനുകൂലമാണെന്ന് തിരിച്ചറിഞ്ഞതോടെ ഏഷ്യന്‍ വിപണികളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ്. ബംഗ്ലാദേശില്‍ ഇതിനകം തന്നെ ലോഞ്ച് ചെയ്തു കഴിഞ്ഞ അംബാസ്സഡര്‍ കാര്‍ അധികം താമസിക്കാതെ കയറ്റുമതി തുടങ്ങും. ധാക്കയില്‍ അംബാസ്സഡറിന്‍റെ ലോഞ്ച് സംഭവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കുന്നത്. ഇന്ത്യന്‍ കാര്‍ എന്നതിനേക്കാളുപരി ഇന്ത്യയുടെ പ്രതീകം തന്നെയായിട്ടാണ് അംബാസ്സഡറിനെ മനസ്സിലാക്കുന്നത്. ഇന്ത്യയുമായി ബംഗ്ലാദേശിനുള്ള വൈകാരിക ബന്ധം വില്‍പനയെ സഹായിക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്.

ഉയര്‍ന്ന നികുതി നിരക്കാണ് ബംഗ്ലാദേശ് ഇറക്കുമതിക്കായി ഈടാക്കുന്നത്. അംബാസ്സഡര്‍ കാറിന്‍റെ പെട്രോള്‍, ഡീസല്‍, സി എന്‍ജി പതിപ്പുകള്‍ ബംഗ്ലാദേശി വിപണിയിലെത്തിക്കും. ബംഗ്ലാദേശിലെ ഇന്‍ട്രാക്കോ മോട്ടോഴ്സുമായി ചേര്‍ന്നാണ് വിപണിപിടിത്തം നടത്തുക. ബംഗ്ലാദേശിലെ ചൂടേറിയ കാലാവസ്ഥ പരിഗണിച്ച് എല്ലാ പതിപ്പുകളിലും എ സി നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ പ്ലാന്‍റ് നിര്‍മാണത്തിനും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് പരിപാടിയുണ്ട്.

More from DriveSpark

Article Published On: Monday, December 12, 2011, 11:07 [IST]
English summary
Hindustan Motors has launched the Ambassador in Bangladesh and will soon export the classic sedan the the neighbouring country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X