ഹ്യൂണ്ടായ് സൗജന്യ പരിചരണം തുടങ്ങി

Hyundai Santro
ഹ്യൂണ്ടായ് ഇന്ത്യയുടെ 11മത് ദേശവ്യാപക സൗജന്യ കാര്‍ പരിചരണ പരിപാടി ആരംഭിച്ചു. നവംബര്‍ 11 മുതല്‍ 20 വരെ പത്ത് ദിവസത്തെ സൗജന്യ കാര്‍ പരിചരണമാണ് ഹ്യൂണ്ടായ് ലഭ്യമാക്കുന്നത്. രാജ്യമെമ്പാടുമുള്ള ഹ്യൂണ്ടായ് സര്‍വീസ് സെന്‍ററുകളില്‍ ഇത് ലഭ്യമാകും. മൊത്തം 700 സര്‍വീസ് സെന്‍ററുകളാണ് ഹ്യൂണ്ടായിക്ക് ഇന്ത്യയിലുള്ളത്.

വില്‍പനാനന്തര സേവനം ഹ്യൂണ്ടായിയുടെ ഒരു സുപ്രധാന അജണ്ടയാണെന്ന് സൗജന്യ കാര്‍ പരിചരണ പരിപാടിയുടെ ഉല്‍ഘാടനച്ചടങ്ങില്‍ വെച്ച് ഹ്യൂണ്ടായ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരവിന്ജ് സക്സേന അറിയിച്ചു. ഈ പരിപാടിക്ക് ഉയര്‍ന്ന സ്വീകാര്യത ലഭിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജിന്‍, ട്രാ‍ന്‍സ്മിഷന്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എസി, അണ്ടര്‍ ബോഡി എന്നിങ്ങനെ എല്ലാ ഘടകഭാഗങ്ങളുടെയും വിശദമായ പരിശോധന ഈ പരിപാടിയിലൂടെ നടത്തും. അക്സസറികള്‍ ആവശ്യമാണെങ്കില്‍ അവ പ്രത്യേക വിലക്കിഴിവില്‍ നല്‍കുകയും ചെയ്യും. പണിക്കൂലിയില്‍ 20 ശതമാനം ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പരിപാടിയുടെ സ്പോണ്‍സര്‍മാരായ ഷെല്‍ ഇന്ത്യ അത്യാകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ദിവസവും സമ്മാനങ്ങള്‍. ഒന്‍പത് ആപ്പിള്‍ ഐപോഡ് ടച്ച്, 9 ബ്ലാക്‍ബെറി, 9 ആപ്പിള്‍ ഐപോഡ് ഷഫിള്‍തുടങ്ങിയ സമ്മാനങ്ങളാണ് ഹ്യൂണ്ടായ് നല്‍കുന്നത്.

More from DriveSpark

Article Published On: Saturday, November 12, 2011, 12:04 [IST]
English summary
Hyundai Motor India begins 11th Nationwide 10 day Free Car Care Clinic: 11-20 November, 2011.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X