മാരുതി ഗുജറാത്ത് നിക്ഷേപം മരവിപ്പിച്ചു

ഇന്ധനവിലക്കയറ്റവും ആര്‍ ബി ഐ ഇന്‍ററസ്റ്റ് നിരക്ക് വര്‍ധനയും ഈ തീരുമാനത്തിന് പ്രേരിപ്പിച്ച ഘടകങ്ങളാണെന്ന് മാരുതി സമ്മതിക്കുന്നു. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നിക്ഷേപം നടത്തുന്നത് മരവിപ്പിക്കാനാണ് തീരുമാനം. 4000 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിച്ചിരുന്നത്.
മനെസര്‍ പ്ലാന്‍റില്‍ നടന്ന തൊഴിലാളി സമരത്തെ തുടര്‍ന്നാണ് മാരുതി സുസുക്കി വിക്ഷേപം ഗുജറാത്തില്‍ നിക്ഷേപം നടത്താനുള്ള തീരുമാനമെടുത്തത്. തൊഴിലാളി സംഘടനകള്‍ക്ക് വേരുപിടിത്തം കുറവായതിനാലും നരേന്ദ്ര മോഡിയുടെ "നിക്ഷേപ സൗഹൃദ"വും പ്ലാന്‍റ് 'സൗകര്യപ്രദമായി' നടത്തിക്കൊണ്ടു പോകാന്‍ സഹായകരമാകും എന്ന് കരുതിയാണ് പ്ലാന്‍റ് പ്രഖ്യാപനം വന്നത്. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് എതിരായ നിലപാട് ഹരിയാന സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാനും നിക്ഷേപ പ്രഖ്യാപനം എന്ന സമ്മര്‍ദ്ദതന്ത്രത്തിന് കഴിഞ്ഞു.
ഉത്സവ സീസണ്‍ അവസാനിച്ചപ്പോളും കാര്യമായ വില്‍പന വര്‍ധനയൊന്നും മാരുതിക്കുണ്ടായിട്ടില്ല. ഇക്കാരണത്താല്‍ പുതിയ പദ്ധതികള്‍ ചവുട്ടിപ്പിടിക്കുക എന്നതാണ് നയം.


Click it and Unblock the Notifications








