പ്രേതസുന്ദരിക്ക് ഇന്ത്യയിലും തിരിച്ചുവിളി

ഇന്ത്യയില്‍ എത്ര ഗോസ്റ്റ് കാറുകള്‍ തിരിച്ചു വിളിക്കുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത് പുറത്തു പറയുന്നത് കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് റോള്‍സ് റോയ്സ് പറയുന്നത്.
2009നും 2010നും ഇടയ്ക്ക് നിര്‍മിച്ച കാറുകള്‍ തിരിച്ചുവിളിക്കാന്‍ ആദ്യം തീരുമാനം വന്നത് അമേരിക്കയില്‍ നിന്നാണ്. സര്‍ക്യൂട്ട് ബോര്‍ഡിലെ ഒരു പിഴവാണ് കമ്പനിയെ തിരിച്ചുവിളിക്ക് പ്രേരിപ്പിച്ചത്. വാഹനം തീപ്പിടിക്കുന്നതിലേക്കു വരെ നയിക്കാവുന്ന പിഴവാണ് വാഹനങ്ങളില്‍ കണ്ടെത്തിയത്. ഇത് ശരിയാക്കാന്‍ ഒന്നര മണിക്കൂര്‍ നേരത്തെ ജോലി മാത്രമേ വേണ്ടൂ എന്നാണ് റോള്‍സ് റോയ്സ് അറിയിക്കുന്നത്.
ഗോസ്റ്റിന്‍റെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പ് കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. 3.04 കോടി രൂപയാണ് ഈ പതിപ്പിന്‍റെ വില. സാധാരണ ഗോസ്റ്റിന്‍റെ വില 2.07 കോടി രൂപയാണ്.
ലോകത്തിലെ തങ്ങളുടെ പ്രധാനപ്പെട്ട പത്ത് വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് റോള്‍സ് റോയ്സ് വെളിപ്പെടുത്തുന്നു. അധികം താമസിക്കാതെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചേരുമെന്നും പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications








