2012 പ്രയസ് ദില്ലിയില്‍

Toyota Prius
ലോകത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഹൈബ്രിഡ് കാറാണ് ടൊയോട്ട പ്രയസ്. പാരിസ്ഥിതികമായ ആശങ്കകള്‍ വര്‍ധിച്ചു വരുന്ന ഉയര്‍ന്ന ഇന്ത്യന്‍ ഇടത്തരക്കാര്‍ക്കിടയില്‍ ഒരു സ്ഥാനം കണ്ടെത്താമെന്ന പ്രതീക്ഷ ടൊയോട്ട പ്രയസിനുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രയസ് പ്രദര്‍ശനത്തിന് തയ്യാറാകുന്നതിന് കാരണവും മറ്റൊന്നല്ല.

ഇന്ത്യന്‍ വിപണിയിലേക്ക് പൂര്‍ണമായി നിര്‍മിച്ച് കയറ്റി അയയ്ക്കുകയാണ് പ്രയസിനെ ഇപ്പോള്‍. ഇത് വിലയില്‍ വലിയ തൊതിലുള്ള വര്‍ധന വരുത്തുന്നുണ്ട്. വിലയും ഉപഭോക്താവിന്‍റെ പാരിസ്ഥിതിക ആശങ്കയും തമ്മില്‍ ഒരേറ്റുമുട്ടല്‍ നടക്കുമ്പോള്‍ വിലയാണ് എപ്പോഴും ജയിക്കുന്നത്. ഇക്കാരണത്താല്‍ പ്രയസിന് അര്‍ഹമായ വിപണി ഇപ്പോളും അകലെയാണ്. ഇതില്‍ മാറ്റം വരുത്തണമെന്ന് ടൊയോട്ടയ്ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രയസ് നിര്‍മിക്കുകയോ അസംബ്ള്‍ ചെയ്യുകയോ ചെയ്യും എന്നതിന് ഒരു സൂചനയും ടൊയോട്ട നല്‍കുന്നില്ല.

പ്രയസിന്‍റെ പുതുക്കിയ മോഡലായിരിക്കും ദില്ലിയില്‍ പ്രദര്‍ശിപ്പിക്കുക. നിര്‍ണായകമായ മാറ്റങ്ങളൊന്നും കാറിന് വരുത്തിയിട്ടില്ല. ചില കോസ്മെറ്റിക് ചേയ്ഞ്ചുകളാണുണ്ടാവുക.അലോയ് വീലുകള്‍ക്ക് ഡിസൈന്‍ മാറ്റം പ്രതീക്ഷിക്കാം. ഡേ ടൈം എല്‍ ഇ ഡി ഘടിപ്പിക്കും. സീറ്റ് ഫാബ്രിക്കിന്‍റെ നിലവാരമുയര്‍ത്തും.

പഴയ 1.8 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും വാഹനത്തിനുപയോഗിക്കുക. ഇതിനൊപ്പം വരുന്ന ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 134 കുതിരകളുടെ ശേഷി വാഹനത്തിന് നല്‍കും. 21 കിമിയാണ് ഇന്ധനക്ഷമത.

More from DriveSpark

Article Published On: Tuesday, December 13, 2011, 11:27 [IST]
English summary
The 2012 Toyota Prius to be seen at 2012 Delhi Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X