'മലിനീകരിക്കുന്നവര്‍ നികുതിയടയ്ക്കണം'

രാജ്യത്ത് ഡീസല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്ധനമായ പെട്രോളിന് അധിക നികുതി ഈടാക്കുവാനുള്ള നിര്‍ദ്ദേശ് പ്ലാനിംഗ് കമ്മീഷന്‍റെ മുമ്പില്‍ വന്നുകഴിഞ്ഞു. ദില്ലി മെട്രോ തലവന്‍ ഇ ശ്രീധരന്‍ തലവനായുള്ള ആസൂത്രണ പാനലാണ് നിര്‍ദ്ദേശം തയ്യാറാക്കിയിരിക്കുന്നത്.
കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുകയാണെന്ന് പാനല്‍ ചൂണ്ടിക്കാട്ടുന്നു. മലിനീകരണം നടത്തുന്നവര്‍ അതിനുള്ള നഷ്ടപരിഹാരവും നല്‍കണമെന്ന് പാനല്‍ തയ്യാറാക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. നികുതി വര്‍ധിപ്പിക്കുന്നതു വഴി ലഭിക്കുന്ന അധിക വരുമാനം പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം ഈ നടപടി വിലക്കയറ്റം ഇനിയും ഉയര്‍ത്തുമെന്ന ആശങ്ക നിരീക്ഷര്‍ പങ്കുവെയ്ക്കുന്നു. വാഹന വിപണിക്കും ഇതൊരു തിരിച്ചടിയാഅണ്. പെട്രോള്‍ വിലക്കയറ്റം മൂലം കാര്‍ വിപണി മാന്ദ്യത്തിലൂടെ കടന്നു പോകുകയാണ്. പുതിയ നിക്ഷേപങ്ങള്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ ധൈര്യപ്പെടുന്നില്ല. ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും പുതിയ വിലവര്‍ധന.


Click it and Unblock the Notifications








