എഐഎഡിഎംകെ ഇടപെടുന്നു

Jayalalitha
ചെന്നൈയിലെ ഹ്യൂണ്ടായ് പ്ലാന്‍റില്‍ തൊഴില്‍ പ്രശ്നങ്ങള്‍ തുടരുന്നതിനിടയ്ക്ക് മുഖ്യമന്ത്രി ജയലളിതയുടെ പാര്‍ട്ടി പ്രശ്നത്തില്‍ ഇടപെടുന്നു. പ്ലാന്‍റില്‍ സ്വന്തം തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ഭരണകക്ഷിയായ എഐഎഡിഎംകെ തീരുമാനിച്ചു. നിലവില്‍ പ്ലാന്‍റില്‍ രണ്ട് യൂണിയനുകളുണ്ട്. സി ഐ ടി യുവിന്‍റെ സംഘടനയ്ക്ക് ഹ്യൂണ്ടായ് അംഗീകാരം നല്‍കിയിട്ടില്ല.

അണ്ണാ തൊഴിര്‍ സംഘം പറവൈ എന്നാണ് എഐഎഡിഎംകെ തൊഴിലാളി യൂണിയന്‍റെ പേര്. ഇന്ന് വൈകീട്ട് ഹ്യൂണ്ടായ് പ്ലാന്‍റിന് പുറത്ത് തൊഴിര്‍ സംഘം സംഘടനയുടെ പതാക ഉയര്‍ത്തുമെന്ന് തൊഴിര്‍ സംഘം നേതാവ് ആര്‍ ചിന്നസ്വാമി അറിയിച്ചു.

തൊഴിലാളികളോട് ആലോചിക്കാതെ തൊഴില്‍ ഭാരം കൂട്ടിയതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം ചെയ്യുന്ന തൊഴിലാളി സംഘടനയെ ഹ്യൂണ്ടായ് അംഗീകരിച്ചിട്ടില്ല എന്നായിരുന്നു കമ്പനിയുടെ വാദം. സമരത്തിനിറങ്ങിയ ചില തൊഴിലാളികളെ കമ്പനി പുറത്താക്കുകയും ചെയ്തിരുന്നു.

യുയുഎഛ്സി എന്ന സംഘടനയെ മാത്രമാണ് കമ്പനി അംഗീകരിച്ചിട്ടുള്ളത്. ഈ സംഘടന കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണെന്ന് തൊഴിലാളികള്‍ പറയുന്നു.

More from DriveSpark

Article Published On: Wednesday, December 14, 2011, 11:23 [IST]
English summary
Hyundai Motors India is set to face fresh union trouble in Chennai after the ruling AIADMK’s trade union wind decided to enter the fray by launching a new workers union in the plant.
കൂടുതല്‍... #hyundai #strike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X