വാഗണ്‍ ആറിന് ഡീസല്‍ എന്‍ജിന്‍?

സൈബര്‍ ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളെ ആസ്പദിച്ച് പറഞ്ഞാല്‍, മാരുതി വാഗണ്‍ ആറിന് ഉടന്‍ തന്നെ ഒരു ഡീസല്‍ എന്‍ജിന്‍ ലഭ്യമാകും. ഇത് റിറ്റ്സിന്‍റെ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനായിരിക്കും എന്നും കേള്‍ക്കുന്നു.
ഈ എന്‍ജിന്‍ 25 കിമി ദൂരം ലഭിക്കുന്നതിനായി ട്യൂണ്‍ ചെയ്യും. നിലവില്‍ 4.20 രൂപ വിലയില്‍ (ദില്ലി എക്സ്ഷോറൂം) ലഭിക്കുന്ന വാഹനത്തിന് ശരാശരി 80,000 രൂപ കൂടും എന്നാണ് മനസ്സിലാക്കേണ്ടത്. 5 ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും വാഗണ്‍ ആര്‍ വിപണിയില്‍ നിലപാടെടുക്കുക.
ചെറുകാറുകള്‍ ഡീസല്‍വല്‍ക്കരിക്കാനുള്ള കടുത്ത ശ്രമങ്ങളിലേക്ക് ഇന്ത്യന്‍ വിപണി ഇതുവരെ കടന്നിട്ടില്ല. ഡീസല്‍ കാറുകള്‍ക്ക് വന്‍ ഡിമാന്‍റ് നിലനില്‍ക്കുന്നുണ്ടെങ്കിലും കേംപാക്ട് കാറുകളില്‍ മാത്രം ഡീസല്‍ പരിവര്‍ത്തനം നടത്തുകയാണ് ഇതുവരെ വിപണി ചെയ്തിരുന്നത്. മാരുതി ആള്‍ട്ടോ അടക്കമുള്ള ചെറുകാറുകളുടെ സബ് കോംപാക്ട് സെഗ്മെന്‍റിലേക്ക് ഡീസല്‍ തരംഗം വ്യാപിക്കുന്നതിന്‍റെ സൂചയായിട്ടു വേണം വാഗണ്‍ ആര്‍ ഡീസല്‍ പരിവര്‍ത്തനത്തെ കാണാന്‍.


Click it and Unblock the Notifications








