റോള്‍സ് റോയ്സിന് പുതിയ ഷോറൂം

കൊണോട്ട് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റോയ്സ് ഷോറൂം ഇതോടെ നിര്‍ത്തലാക്കിയിട്ടുണ്ട്. മരത്തിലും തുകലിലും പണിത മിനിയേച്ചര്‍ ഘടകഭാഗങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം ഷോറൂമിലുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ റോള്‍സ് റോയ്സലിനുള്ള വിശ്വാസമാണ് പുതിയ ഷോറൂം നിര്‍മിക്കുക വഴി തെളിഞ്ഞിരിക്കുന്നതെന്ന് ഏഷ്യ പസിഫിക് ഡയറക്ടറായ പോള്‍ ഹാരിസ് പറയുന്നു. റോള്‍സ് റോയ്സ് ഗോസ്റ്റിന്‍റെ പുതിയ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് മോഡല്‍ ഈ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
3.03 കോടി രൂപയാണ് ഗോസ്റ്റ് എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പിന് വില. 6.6 ലിറ്റര്‍ വി12 എന്‍ജിനാണ് ഇതിനുള്ളത്. 563 കുതിരകളുടെ ശക്തി ഈ എന്‍ജിനുണ്ട്. 780 എന്‍ എം ടോര്‍ക്കും ലഭ്യമാണ്. 2003ലാണ് ഇന്ത്യന്‍ വിപണിയിലേക്ക് റോള്‍ റോയ്സ് നേരിട്ട് കടക്കുന്നത്. ഇതുവരെ വിപണിയില്‍ 2711 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ റോള്‍സ് റോയ്സിന് കഴിഞ്ഞു.


Click it and Unblock the Notifications








