മഹീന്ദ്രയും വില കൂട്ടുന്നു

അസംസ്കൃതവസ്തുക്കളുടെ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടായതുമെല്ലാം കാര്‍ നിര്‍മാതാക്കളെ വില ഉയര്‍ത്തുന്നതിന് പ്രേരിപ്പിക്കുകയാണ്.
റിനോ, നിസ്സാന്‍, ഹ്യൂണ്ടായ്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട, മാരുതി തുടങ്ങിയ കമ്പനികള്‍ വില കയറ്റുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.
കോലിയോസിന് വിലകയറ്റുവാന്‍ കഴിഞ്ഞ ദിവസമാണ് റിനോ തീരുമാനമെടുത്തത്. ഡീസല്‍ പതിപ്പുകള്‍ക്ക് ഇതിനകം തന്നെ വില ഉയര്‍ത്തിയ മാരുതി ജനുവരി മുതല്‍ പെട്രോള്‍ മോഡലുകളുടെയും വില ഉയര്‍ത്തും. നിസ്സാനിന്‍റെ സണ്ണിക്കും മൈക്രയ്ക്കും വിലവര്‍ധന നിലവില്‍ വരും.
ജനറല്‍ മോട്ടോഴ്സ് രണ്ട് ശതമാനം കണ്ടാണ് വില ഉയര്‍ത്തുന്നത്. ടൊയോട്ട 1.5-3 ശതമാനം കണ്ട് വില കൂട്ടും.


Click it and Unblock the Notifications