മാരുതി ഡീസല്‍ കാറുകള്‍ക്ക് വിലവര്‍ധന

Maruti Suzuki Rits
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി ഡീസല്‍ കാര്‍ മോഡലുകളുടെ വില ഉയര്‍ത്തി. 10,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വില ഉയര്‍ത്തിയിട്ടുണ്ട്. സ്വിഫ്റ്റ് ഡിസൈര്‍, എസ്എക്സ്4 എന്നീ മോഡലുകള്‍ക്ക് 10,000 രൂപയാണ് വിലവര്‍ധന വന്നിരിക്കുന്നത്. റിറ്റ്സ് മോഡലിന് 2,000 രൂപയോളം വര്‍ധിച്ചിട്ടുണ്ട്.

ജാപ്പനീസ് കറന്‍സിയില്‍ വന്നിരിക്കുന്ന മൂല്യവര്‍ധനയാണ് വിലവര്‍ധനയ്ക്ക് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാരണത്താല്‍ ഘടകഭാഗങ്ങളുടെ ഇറക്കുമതിച്ചെലവ് കൂടിയിട്ടുണ്ട്.

കഴിഞ്ഞ മാസം വരെ സമരത്തില്‍ പെട്ട് വലഞ്ഞിരുന്ന കമ്പനി ഉല്‍പാദനം ക്രമീകരിക്കാനുള്ള ശ്രമങ്ങളിലാണ്. സമരകാലയളവില്‍ സംഭവിച്ച ഉല്‍പാദന നഷ്ടം വിപണിയില്‍ കനത്ത തിരിച്ചടിയാണ് മാരുതിക്ക് വരുത്തിയിട്ടുള്ളത്. ഒകിടോബര്‍ മാസത്തില്‍ 55 ശതമാനം കണ്ട് വിപണിക്ഷീണം സംഭവിച്ചിരുന്നു മാരുതി സുസുക്കിക്ക്.

ഹ്യൂണ്ടായ്, ടൊയോട്ട എന്നീ കമ്പനികളും വില കയറ്റുന്നതിനായി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Tuesday, November 15, 2011, 10:46 [IST]
English summary
Maruti hikes diesel car prices by up to Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X