കാര്‍ മേഖലയ്ക്ക് 13ാം പണി

ലിറ്ററൊന്നിന് 62 പൈസ കണ്ട് ഉയര്‍ത്താനാണ് കമ്പനികള്‍ ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാവ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വരും. വിഷയത്തില്‍ കമ്പനികള്‍ തീരുമാനമെടുത്തുവെങ്കിലും രാഷ്ട്രീയ തീരുമാനം വരാനാണ് താമസമുള്ളതെന്നറിയുന്നു. വെള്ളിയാഴ്ചയ്ക്ക് മുന്‍പ് സര്‍ക്കാര്‍ ഈ വിലക്കയറ്റവും അംഗീകരിക്കുമെന്നാണ് അറിയുന്നത്.
വില കയറുന്നത് സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിംഗ് പറയുന്നത്. ആഡംബര കാര്‍ വിപണിയില്‍ നടക്കുന്ന അതിവേഗത്തിലുള്ള വളര്‍ച്ച സിംഗിന്‍റെ സിദ്ധാന്തം ശരിവെയ്ക്കുന്നു. പെട്രോളിന്‍റെ വിലവര്‍ധന ബാധിക്കാത്ത ഒരു വിഭാഗത്തിലാണ് സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണം പ്രകടമാകുന്നത്.
പെട്രോള്‍ വിലകൂടുന്നത് ദോഷമായി ബാധിച്ചിരിക്കുന്നത് ഇടത്തരക്കാരെയും സാധാരണക്കാരെയുമാണ്. ഇടത്തരക്കാരന്‍റെ പോക്കറ്റിന്‍റെ ആഴം കുറയുന്നതാണ് വോള്യം വിപണിയില്‍ പ്രതിഫലിക്കുന്നത്. ലോണെടുത്തും മറ്റും കാര്‍ മോഹം സഫലീകരിക്കുന്ന ഇടത്തരക്കാരന്‍ എണ്ണയടിച്ച് മുടിയാന്‍ താല്‍പര്യപ്പെടുന്നില്ല.
വെള്ളിയാഴ്ച പെട്രോളിന് വിലവര്‍ധിക്കുകയാണെങ്കില്‍ അത് നടപ്പ് വര്‍ഷത്തെ 13മത്തെ വിലവര്‍ധനയായിരിക്കും. ഇതോടൊപ്പം പെട്രോളിന് പ്രത്യേക നികുതി, ഗ്രീന്‍ ടാക്സ് എന്ന പേരില്‍ ഈടാക്കാന്‍ സര്‍ക്കാരിന് പരിപാടിയുണ്ട്.
വോള്യം വിപണിയെ പിടികൂടിയ പ്രതിസന്ധി നിക്ഷേപ പദ്ധതികളെയു ബാധിക്കുന്നുണ്ട്. മാരുതി സുസുക്കി ഗുജറാത്തില്‍ ഉദ്ദേശിച്ചിരുന്ന 4000 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. പല കാര്‍ നിര്‍മാതാക്കളും പുതിയ കാര്‍ മോഡലുകളുമായി വിപണിയിലെത്താന്‍ തയ്യാരാവുന്നില്ല. വിപണിയിലെ പ്രതിസന്ധി ഒഴിയുകയാണെങ്കില്‍ മതി അടുത്ത പരീക്ഷണങ്ങളെന്നാണ് കമ്പനികള്‍ ചിന്തിക്കുന്നത്.


Click it and Unblock the Notifications








