രൂപയിടിവ്: കൊലിയോസ് വിലകേറ്റുന്നു

Renault Koleos
ഇന്ത്യന്‍ രൂപയുടെ വില കൂപ്പുകുത്തി വീഴുന്നത് പ്രമാണിച്ച് റിനോയുടെ എസ് യു വിയായ കൊലിയോസിന് വില ഉയര്‍ത്തുന്നു. ഒരു ലക്ഷം കണ്ടാണ് വില കൂട്ടുന്നത്. 2012 ജനുവരി ഒന്നുമുതല്‍ കൊലിയോസ് വിലവര്‍ധന നിലവില്‍ വരും.

കൊലിയോസ് നിലവില്‍ 22.99 ലക്ഷത്തിനാണ് ലഭിക്കുന്നത്. ഇത് 23.99 ലക്ഷം രൂപയായാണ് വര്‍ധിക്കുക.

സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത കോലിയോസ് എസ് യു വി പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയെ ആശ്രയിക്കുന്ന എല്ലാ കാര്‍ നിര്‍മാതാക്കളും കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. രൂപയുടെ വില കുത്തനെ ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയാണ്. ഇക്കാരണത്താല്‍ മിക്ക കമ്പനികളും കാര്‍ വില ഉയര്‍ത്താന്‍ തീരുമാനമെടുത്തു കഴിഞ്ഞു.

ഡോളറിനെതിരെ 54 രൂപയിലേക്ക് ഓടിയടുത്തുകൊണ്ടിരിക്കുകയാണ് രൂപയിപ്പോള്‍.

അതേസമയം കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. നിസ്സാന്‍ അടക്കമുള്ള നിരവധി കമ്പനികള്‍ കയറ്റുമതിയെ കാര്യമായി ആശ്രയിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, December 15, 2011, 12:00 [IST]
English summary
Renault India will increase the price of their recently launched SUV Renault Koleos in 2012 January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X