ടാറ്റയുടെ അറ്റാദായം കുറഞ്ഞു

സ്റ്റീല്‍, അലൂമിനിയം, റബ്ബര്‍ എന്നീ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ വലിയ മാറ്റം അടുത്ത കാലത്തായി വന്നിട്ടുണ്ട്. ഏതാണ്ട് 30 ശതമാനത്തിന്‍റെ വര്‍ധന ഈ വകയിലുള്ള ചെലവിനുണ്ടായിരിക്കുന്നു. കടമെടുക്കല്‍, നിക്ഷേപം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് കാര്യപ്പെട്ട തിരിച്ചടിയുണ്ടാക്കി.
ആദായക്കുറവിന് കമ്പനി ഏറെയും പഴിക്കുന്നത് ഇന്‍പുട്ട് കോസ്റ്റ് വര്‍ധിച്ചതിനെയാണ്. ഉയര്‍ന്ന മാര്‍ക്കറ്റിംഗ് ചെലവും വന്നതായി കമ്പനി വ്യക്തമാക്കുന്നു. വിപണിയില്‍ ശക്തമായ മത്സരം വളര്‍ന്നു തുടങ്ങിയതും ഒരു കാരണമാണ്.
ഇന്ധനവില വര്‍ധനയും പണപ്പെരുപ്പ നിരക്കുമെല്ലാം ഓട്ടോമൊബൈല്‍ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്.


Click it and Unblock the Notifications








