ഫോര്‍ച്യൂണര്‍ 2012 ഉടന്‍

Toyota Fortuner
ഇന്ത്യയില്‍ പ്രീമിയം എസ് യു വി സെഗ്മെന്‍റ് വിപണി തുറന്നത് ടൊയോട്ട ഫോര്‍ച്യൂണര്‍ ആണെന്നു പറയാം. ഫോര്‍ച്യൂണറിന്‍റെ വരവിന് പിന്നാലെ ബി എം ഡബ്ലിയുവും ഓഡിയുമെല്ലാം ഈ സെഗ്മെന്‍റില്‍ തങ്ങളുടെ താരങ്ങളുമായി വന്നിറങ്ങി. എങ്കിലും ഫോര്‍ച്യൂണറിനോട് ഇന്ത്യന്‍ വിപണി വല്ലാത്തൊരടുപ്പം എപ്പോഴും സൂക്ഷിക്കുന്നു. കാത്തിരിപ്പ് സമയ കൂടിയതിനെ തുടര്‍ന്ന് പലപ്പോഴും ഫോര്‍ച്യൂണറിന്‍റെ ബുക്കിംഗ് നിറുത്തിവെക്കേണ്ടതായി വന്നിട്ടുണ്ട് കമ്പനിക്ക്.

ടൊയോട്ട ഫോര്‍ച്യൂണറിന് ഒരു മുഖംമിനുക്കല്‍ വരുത്തിയിരിക്കുന്നു ടൊയോട്ട. എന്‍ജിന്‍ മാറ്റങ്ങള്‍ പോലെയുള്ള വലിയ മാറ്റങ്ങളൊന്നും ഇല്ല. ചില കോസ്മെറ്റിക് ചെയ്ഞ്ചുകള്‍ മാത്രം.

റേഡിയേറ്റര്‍ ഗ്രില്ലിന് ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്. സിലിണ്ടിക്കല്‍ പ്രൊജക്ട്രര്‍ ലാമ്പുകളാണ് മറ്റൊരു പ്രത്യേകത.

ഇന്‍റീരിയര്‍ പാനലിംഗിന് കരിവീട്ടിയുടെ സൗന്ദര്യം പകര്‍ന്നു നല്‍കിയിരിക്കുന്നു. ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് സമാനമായ സവിശേഷതകള്‍ ഇന്‍റീരിയറില്‍ ഉള്ളതായി അറിയുന്നു. സീറ്റിംഗ് സംവിധാനത്തിലും മാറ്റങ്ങളുണ്ട്. ഒമാന്‍ അടക്കമുള്ള ചില ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പുതിയ ഫോര്‍ച്യൂണര്‍ വില്‍പന തുടങ്ങിക്കഴിഞ്ഞു.

രണ്ട് പെട്രോള്‍ എന്‍ജിന്‍ പതിപ്പുകള്‍ പുതിയ പതിപ്പിനുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. 2.7 ലിറ്ററിന്‍റെ പ്രീമിയം പതിപ്പും കൂടുതല്‍ ശേഷിയുള്ള 4.4 ലിറ്ററിന്‍റെ എക്സ്ക്ലൂസീവ് പതിപ്പും. ഒരു ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ പതിപ്പും ലഭിക്കും. 4 ലിറ്റര്‍ എന്‍ജിന്‍. എല്ലാറ്റിനും 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയിരിക്കും.

തായ്‍ലന്‍ഡ് വെള്ളപ്പൊക്കം ഓട്ടോമേഖലയിലുണ്ടാക്കിയ കെടുതികളാണ് ഫോര്‍ച്യൂണറിന്‍റെ വരവിനു മേല്‍ ചെറിയ പ്രതിസന്ധി ഉയര്‍ത്തുന്നത്. എങ്കിലും വളരെ താമസിക്കാതെ തന്നെ വിപണിയില്‍ എത്തിച്ചേരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, November 15, 2011, 17:26 [IST]
English summary
2012 Toyota Fortuner Facelifted version has already been entered in the Gulf market. It is expected to be launch in India very soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X