പുതിയ നാനോ ഈ മാസം

By Super

Tata Nano
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ ടാറ്റ നാനോ മുഖം മിനുക്കുന്നു. ഈ മാസം അവസാനം തന്നെ പുതിയ നാനോ നിരത്തുകളിലേക്കെത്തും. 2009ല്‍ ലോഞ്ച് ചെയ്തതിനു ശേഷം നാനോയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട മുഖം മിനുക്കലാണ് ഇതെന്നു പറയാം.

എന്‍ജിനിലും മറ്റ് സവിശേഷതകളിലും കാര്യപ്പെട്ട മാറ്റങ്ങള്‍ പുതിയ നാനോയ്ക്കുണ്ടായിരിക്കും. നിരത്തിലിറങ്ങിയ ശേഷം നാനോയെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പ്രതികരണങ്ങളെല്ലാം കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരും. നിരവധി തവണ നാനോ മോഡലുകള്‍ക്ക് തീപ്പിടിച്ച വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ടാറ്റ കൈക്കൊള്ളും.

എന്‍ജിന്‍ ശേഷിയില്‍ പത്ത് ശതമാനം കണ്ട് വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. നിലവില്‍ 35 കുതിരശേഷിയാണ് നാനോ എന്‍ജിനുള്ളത്. ഇത് 38 കുതിരശേഷിയാക്കി ഉയര്‍ത്തും. ഇന്ധനക്ഷമതയില്‍ വര്‍ധനയുണ്ടാകുമെന്നും അറിയുന്നു. കൂടുതല്‍ ശക്തിയുള്ള 900 സിസി എന്‍ജിന്‍ ഘടിപ്പിച്ച് നാനോ നിരത്തിലിറങ്ങുമെന്ന് ഊഹിക്കപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമൊന്നും ആയിട്ടില്ല.

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ചില കോസ്മെറ്റിക് മാറ്റങ്ങള്‍ പുതിയ നാനോയ്ക്കുണ്ടായിരിക്കും. പുതിയ ഫാബ്രിക്, മുന്‍സീറ്റുകളുടെ ഹെഡ്റെസ്റ്റില്‍ മാറ്റം, പുതിയ വീല്‍ കാപ് ഡിസൈന്‍, പുതിയ ഫ്ലോര്‍ മാറ്റ്, പാസഞ്ചര്‍ സൈഡില്‍ റിയര്‍ വ്യൂ മിറര്‍ എന്നിങ്ങനെയായിരിക്കും മാറ്റങ്ങള്‍.

പേള്‍ വൈറ്റ്, ഓറഞ്ച്, ഗ്രീന്‍ എന്നീ നിറങ്ങളിലും പുതിയ നാനോ വരും. വിലയും മറ്റ് വിശദാംശങ്ങളും ഔദ്യോഗിക വിശദീകരണം വരുമ്പോള്‍ മാത്രമേ ലഭ്യമാകൂ.

More from DriveSpark

Article Published On: Thursday, November 17, 2011, 11:09 [IST]
English summary
A face-lifted version of Tata Nano to be launched November last.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X