വെര്‍ണ എന്‍ഡിടിവി കാര്‍ ഓഫ് ദ ഇയര്‍

Hyundai Fluidic Verna
ഈ വര്‍ഷം ആദ്യത്തിലാണ് ഹ്യൂണ്ടായ് ഫ്ലൂയിഡിക് വെര്‍ണ ഇന്ത്യന്‍ വിപണിയില്‍ ഇടിച്ചിറങ്ങിയത്. ഹ്യൂണ്ടായിയുടെ ഇതിനകം പേര്‍കൊണ്ട ഫ്ലൂ‍യിഡിക് ഡിസൈന്‍ സവിശേഷതയുമായി ഇറങ്ങുന്ന ആദ്യത്തെ കാര്‍. ഡിസൈന്‍ സൗന്ദര്യം, ഇന്‍റീരിയര്‍ സ്പേസ് തുടങ്ങിയ പുതുകാല കാര്‍ സങ്കല്‍പങ്ങളോടെ വല്ലാതിണങ്ങിച്ചേര്‍ന്നു വെര്‍ണ. മിഡ് ലെവല്‍ സെഡാന്‍ വിപണിയില്‍ ഒട്ടും ആയാസമില്ലാതെ സ്വന്തം ഇടം കണ്ടെത്തി ഫ്ലൂയിഡിക് വെര്‍ണ.

എന്‍ ഡി ടി വി കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കാര്‍ നിര്‍മാതാക്കളുടെയും കാര്‍ പ്രണയികളുടെയും ആദരവ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ പിടിച്ചുപറ്റിക്കഴിഞ്ഞു. വെര്‍ണയ്ക്ക് എന്‍ഡിടിവി കാര്‍ ഓഫ് ദി ഇയര്‍ സമ്മാനം ലഭിക്കുമ്പോള്‍ മതിമറന്ന് സന്തോഷിക്കാം ഹ്യൂണ്ടായിക്ക്. കാര്‍ ഓഫ് ദി ഇയര്‍ സമ്മാനം കൂടാതെ മികച്ച കോംപാക്ട് സെ‍‍ഡാന്‍, മികച്ച ഡിസൈന്‍ തുടങ്ങിയ കാറ്റഗറികളിലും നേട്ടം കൊയ്തിട്ടുണ്ട് വെര്‍ണ.

ഇതിനകം തന്നെ 34,000 യൂണിറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചു ഹ്യൂണ്ടായ്. കടുത്ത മത്സരം നടക്കുന്ന സെഡാന്‍ വിപണിയില്‍ ഇതൊരു വലിയ കാര്യം തന്നെ. നിരവധി വേരിയന്‍റുകളില്‍ വെര്‍ണ ലഭ്യമാക്കാനും ഹ്യൂണ്ടായിക്ക് സാധിക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ മോഡലുകള്‍ മാന്വല്‍-ഓട്ടോമാറ്റിക് ഗിയറുകലില്‍ ലഭ്യമാക്കുന്നു ഹ്യൂണ്ടായ്.

ഹ്യൂണ്ടായ് വെര്‍ണയുടെ വില്‍പനയും ഉപഭോക്തൃ പ്രതികരണവും ഉല്‍പന്ന മികവിന്‍റെ തെളിവായി ഹ്യൂണ്ടായ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരവിന്ദ് സക്സേന ചൂണ്ടിക്കാട്ടുന്നു. എന്‍ ഡി ടി വി അവാര്‍ഡ് അഭിമാനകരമാണെന്ന് അദ്ദേഹം അറിയിക്കുന്നു.

More from DriveSpark

Article Published On: Tuesday, December 20, 2011, 14:43 [IST]
English summary
The Hyundai Verna Fluidic won the NDTV car of the year award.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X