മഹീന്ദ്ര എക്സ് യു വി500 X ടൊയോട്ട ഇന്നോവ

XUV 500-Innova
'ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ എസ് യു വി (സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍) കൂടി' എന്നതല്ല മഹീന്ദ്ര എക്സ് യു വി 500(ഫൈവ് ഡബ്ള്‍ ഓ)യുടെ വിശേഷണം. ഇന്ത്യന്‍ ശൈലിയില്‍, പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ ജനിച്ച ആദ്യത്തെ ആഗോള നിലവാരമുള്ള എസ് യു വി എന്നതാണ്. മഹീന്ദ്രയുടെ ഈ അവകാശവാദം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതൊരു ആത്മാര്‍ത്ഥമായ ശ്രമം തന്നെയാണ്.

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മള്‍ടി യൂട്ടിലിറ്റി വാഹനമാണ് ടൊയോട്ട ഇന്നോവ. സഞ്ചാരസുഖത്തിനും, ഡ്രൈവിംഗ് സുഖത്തിനും പേരുകേട്ടതാണ് ഈ വാഹനം. ഇന്നോവയ്ക്ക് നിലവില്‍ ശക്തനായ ഒരു എതിരാളിയില്ല എന്നതാണ് സത്യം. ഇന്നോവയെ ഒഴിവാക്കി മറ്റൊരു വാഹനം തേടിപ്പോകുകയാണെങ്കില്‍ ഏതെങ്കിലും എസ് യു വി തെരഞ്ഞെടുക്കുക എന്നത് മാത്രമായിരുന്നു വഴി. ആര്യ ക്രോസ്സോവര്‍ വിപണിയിലെത്തിയപ്പോളാണ് പേരിനെങ്കിലും ഒരു മത്സരാര്‍ത്ഥിയെ ഇന്നോവയ്ക്ക് കിട്ടിയത്.

ഇന്നോവയെയും എക്സ് യു വിയെയും തമ്മില്‍ താരമ്യം ചെയ്യുന്നതിന് വേറെയും ന്യായങ്ങളുണ്ട്. ഇന്നോവ നല്‍കുന്ന കാബിന്‍ കംഫര്‍ട്ട്, അഥവാ ഉള്‍സുഖം എക്സ് യു വി 500-നും നല്‍കാന്‍ കഴിയുന്നുണ്ട്. പെര്‍ഫോമന്‍സിന്‍റെ കാര്യത്തിലും ഇന്നോവയോട് പൊരുതുവാന്‍ എക്സ് യു വിക്ക് കഴിയും.

കരുത്തിന്‍റെ കാര്യത്തില്‍ ഇന്നോവയെക്കാള്‍ ഒരുപടി മുമ്പിലാണ് എക്സ് യു വിയുടെ സ്ഥാനം. എക്സ് യു വിയുടെ ഇന്‍റീരിയര്‍ സൗന്ദര്യവും വളരെ മികച്ചുതന്നെ നില്‍ക്കുന്നു.

എക്സ് യു വിയുടെ കാര്യത്തില്‍ കാലം തെളിയിക്കേണ്ട ചില സംഗതികളുണ്ട്. ദൂരയാത്രകള്‍ക്ക് ഇത്രമേല്‍ ആശ്രയിക്കാവുന്ന മറ്റ് വാഹനങ്ങള്‍ കുറവാണ്. എക്സ് യു വി എത്രമാത്രം ഈ ഗുണത്തോട് കിടപിടിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇന്നോവയുടെ മറ്റൊരു ക്വാളിറ്റി അമിതമായ സര്‍വീസ് ആവശ്യമില്ലെന്നതാണ്. പണം മുടക്കി വാങ്ങിയതിനു ശേഷം സര്‍വീസ് സെന്‍ററുകളില്‍ ഇടയ്ക്കിടെ പോയി കാവാത്ത് നടത്തേണ്ട ആവശ്യം ഇന്നോവയുടെ കാര്യത്തില്‍ വരുന്നില്ല.

ഇക്കാര്യം മഹീന്ദ്ര തെളിയിക്കുക തന്നെ വേണം. മഹീന്ദ്രയുടെ മറ്റ് വാഹനങ്ങള്‍ക്ക് ഇടയ്ക്കിടെ മെക്കാനിക്കിന്‍റെ സഹായം ആവശ്യമാണെന്ന് ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ട്. സൈലോ, ബൊലേറോ എന്നീ വാഹനങ്ങള്‍ക്കെല്ലാം ഈ പ്രശ്നമുണ്ട്.

എക്സ് യു വി പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത് പുതിയ പ്ലാറ്റ്ഫോമിലാണ്. അഞ്ച് വര്‍ഷത്തെ ഗവേഷണ പരിശ്രമങ്ങള്‍ ഈ വാഹനത്തിന് പിന്നിലുണ്ട്. എംഹോക് ഡീസല്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ പഴയ വാഹനങ്ങള്‍ക്കുള്ള ആരോപണങ്ങള്‍ എക്സ് യു വിയില്‍ ചാര്‍ത്തുന്നത് ഉചിതമാവില്ല.

ഒരു ആഗോള കാര്‍ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ ഈ വാഹനം അടുത്ത ഒന്നുരണ്ട് ഫേസ്‍ലിഫ്റ്റുകള്‍ കൂടി വരുന്നതോടെ കൂടുതല്‍ സന്നാഹങ്ങളോടെ നിലയുറപ്പിക്കും എന്ന് പ്രതീക്ഷിക്കാം. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ എക്സ് യു വി കൂടുതല്‍ മികവിലേക്ക് വരും.

ഇന്നോവയുടെ ഒരു ഫേസ്‍ലിഫ്റ്റ് അടുത്ത വര്‍ഷം വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ചില കോസ്മെറ്റിക് മാറ്റങ്ങളായിരിക്കും വരുത്തുക. എം യു വി വിപണിയിലേക്ക് മാരുതിയും ഫോര്‍ഡുമെല്ലാം ഇറങ്ങിക്കളിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനാല്‍ ഒരു ചെറിയ മാറ്റം പോലും ഇനിമുതല്‍ നിര്‍ണായകമാവുകയാണ്.

More from DriveSpark

Article Published On: Sunday, November 20, 2011, 16:10 [IST]
English summary
The Mahindra XUV 500 is the latest Indian built SUV and the Toyota Innova, by far India's best selling MUV. Here is a comparison.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X