വിട്ടെന്ന് സുസുക്കി വിട്ടില്ലെന്ന് ഫോക്സ്‍വാഗണ്‍

Volkswagen-Suzuki
സുസുക്കിയും ഫോക്സ്‍വാഗണുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കൂട്ടുകൃഷി അവസാനിപ്പിക്കാന്‍ സുസുക്കി തീരുമാനിച്ചു. ഒരു ഘട്ടത്തില്‍ പോലും തങ്ങളുടെ സംയുക്ത സംരംഭം ശരിയായ ഫലം തരുന്നതായില്ല എന്ന് ഈയിടെ ബോധ്യമായതിന്‍റെ പശ്ചാത്തലത്തിലാണ് സുസുക്കിയുടെ തീരുമാനം. പങ്കുകൃഷിയുടെ പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ ഫോക്സ്‍വാഗണ്‍ വരുത്തിയ വീഴ്ചയാണ് ഇടപാട് അവസാനിപ്പിക്കാന്‍ കാരണമെന്ന് സുസുക്കി ചെയര്‍മാന്‍ ഒസാമു സുസുക്കി അറിയിച്ചു.

സുസുക്കിയുടെ പക്കലുള്ള ഫോക്സ്‍വാഗണ്‍ ഓഹരികള്‍ തിരിച്ചുനല്‍കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ സുസുക്കി ആരായും. അതേസമയം ആട്ടിയിറക്കിയാലും പോകില്ല എന്നതാണ് ഫോക്സ്‍വാഗണിന്‍റെ നിലപാട്. ഫോക്സ്‍വാഗണിന്‍റെ പക്കലുള്ള 19 ശതമാനത്തോളം വരുന്ന സുസുക്കിയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ സുസുക്കി തയ്യാറെടുക്കുകയാണ്. കൊടുക്കാതിരിക്കാന്‍ ഫോക്സ്‍വാഗണും തയ്യാറെടുക്കുന്നു. ഇതി ഇവിടം കൊണ്ടൊന്നും തീരുന്ന പ്രശ്നമല്ല.

സുസുക്കിയെ മൊത്തമങ്ങ് വാങ്ങുന്ന കാര്യം ഫോക്സ്‍വാഗണിന്‍റെ അജണ്ടയിലുണ്ടെന്ന് ഈയിടെ കേട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാകാനുള്ള മണ്ടിപ്പാച്ചിലിലാണ് ഫോക്സ്‍വാഗണ്‍ ഇപ്പോള്‍. ടൊയോട്ടയെ പിന്തള്ളി നിലവില്‍ രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ട്.

സുസുക്കിയുടെ പക്കലുള്ള ചെറുകാര്‍ സാങ്കേതികതയില്‍ കണ്ണുനട്ടായിരുന്നു ഫോക്സ്‍വാഗണ്‍ രണ്ടു വര്‍ഷം മുന്‍പ് സുസുക്കിയുമായി പങ്കാളിത്തക്കരാര്‍ ഉണ്ടാക്കിയത്. ഫോക്സ്‍വാഗണിന്‍റെ പക്കലുള്ള ആഡംബര സാങ്കേതികതകളില്‍ സുസുക്കിക്കുമുണ്ടായിരുന്നു കണ്ണ്. രണ്ടുപേരുടെയും കണ്ണിടല്‍ മാത്രം ബാക്കിയായി എന്നതാണ് നമുക്ക് മനസ്സിലാക്കാവുന്നത്.

More from DriveSpark

Article Published On: Sunday, November 20, 2011, 14:38 [IST]
English summary
Suzuki has decided to part ways with Volkswagen. But Volkswagen is not ready to return the shares they own in Suzuki.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X