ടാറ്റയില്‍ നിന്ന് രണ്ട് ബസ്സുകള്‍

Tata Divo
ടാറ്റ മോട്ടോഴ്സില്‍ നിന്ന് രണ്ട് പുതിയ ബസ്സുകള്‍ കൂടി വിപണിയിലെത്തി. ഡിവോ, സ്റ്റാര്‍ബസ് അള്‍ട്രാ എന്ന് പേരുകള്‍. ഡിവോയുടെ വില 66 ലക്ഷം രൂപയാണ്. സ്റ്റാര്‍ബസ്സിന്‍റെ വില 15 ലക്ഷം രൂപയും.

രാജ്യത്ത് അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ മുന്നില്‍ കണ്ടാണ് പുതിയ ബസ്സുകള്‍ നിരത്തിലെത്തിക്കുന്നതെന്ന് ടാറ്റ അറിയിക്കുന്നു. ഡിവോ രൂപകല്‍പന ചെയ്തിരിക്കുന്നത് നഗരങ്ങള്‍ക്കിടയിലുള്ള ഗതാഗതത്തിനും ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയാണ്. കമ്പനിയുടെ സ്പെയിന്‍ ആസ്ഥാനമായുള്ള ഉപവിഭാഗമായ ഹിസ്പാനോ കരോസെറയില്‍ നിന്നാണ് ബസ്സിന്‍റെ ഘടകഭാഗങ്ങള്‍ കൊണ്ടു വന്നിട്ടുള്ളത്.

സെമി സ്ലീപ്പര്‍ ലേഔട്ടാണ് ഡിവോയുടേത്. ഹെഡ് ഫ്ലാപ്പുകള്‍, ആംറെസ്റ്റുകള്‍ എന്നിവയോടു കൂടിയ വീതിയേറിയ സീറ്റിംഗ് സംവിധാനമാണ് ഇതിലുള്ളത്. റഫ്രിജറേറ്റര്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റുകള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വേറെയും ഒരുക്കിയിട്ടുണ്ട്.

285 കുതിരകളുടെ ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഈ എന്‍ജിന്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നതായി ടാറ്റ പറയുന്നു. 6 സ്പീഡ് ഓവര്‍ഡ്രൈവ് ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്.

സ്റ്റാര്‍ബസ് അള്‍ട്രാ വിവിധ പതിപ്പുകളില്‍ ലഭ്യമാണ്. ആഡംപരപ്പതിപ്പും സ്കൂള്‍ബസ് പതിപ്പും ഇതിനുണ്ട്.

More from DriveSpark

Article Published On: Wednesday, December 21, 2011, 11:14 [IST]
English summary
Tata Motors Tuesday launched two new bus models, Divo and Starbus Ultra, priced, respectively, at Rs.66 lakh and Rs.15 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X