ലങ്കയില്‍ ആയിരം നാനോ വിറ്റു

ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മിച്ച് കയറ്റി അയയ്ക്കുന്ന നാനോ ഇരട്ടിയിലധികം വിലയിലാണ് ശ്രീലങ്കയില്‍ ലഭ്യമാകുന്നത്. ശ്രീലങ്കയിലും നാനോ തന്നെയാണ് ഏറ്റവും ചെലവ് കുറഞ്ഞ കാര്‍. ശ്രീലങ്കയില്‍ നാനോയുടെ ഉയര്‍ന്ന പതിപ്പ് വാങ്ങുന്ന അതേ മൂല്യത്തിന് ഇന്ത്യയില്‍ ഒരു നിസ്സാന്‍ സണ്ണി സെഡാനിന്‍റെ ബേസ് പതിപ്പ് വാങ്ങിക്കാം!
ടാക്സി ഡ്രൈവര്‍മാര്‍ നാനോയുടെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ബജാജ് ഓട്ടോറിക്ഷയാണ് ടാക്സിയായി ശ്രീലങ്കന്‍ നിരത്തുകളില്‍ ഏറെയും ഓടുന്നത്. ഓട്ടോറിക്ഷയുടെ ഏതാണ്ട് സമാനമായ വിലയിലാണ് നാനോ ലഭ്യമാകുന്നത്. 1.65 ലക്ഷം രൂപയുടെ പരിസരങ്ങളിലാണ് ഇന്ത്യയില്‍ ഓട്ടോയുടെ വില. ഓട്ടോയെക്കാള്‍ സ്ഥലസൗകര്യവും മറ്റുമുണ്ട്. പുതിയ ബജാജ് ഓട്ടോറിക്ഷയുടെ മൈലേജ് 25 നും 30നും ഇടയിലാണ്. നാനോയ്ക്ക് 25 കിമി മൈലേജ് ലഭിക്കുന്നുണ്ട്. ഈവക കാരണങ്ങളാല്‍ ടാക്സി ഡ്രൈവര്‍മാര്‍ നാനോയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഈ ദ്വീപ് രാഷ്ട്രത്തില്‍.
ലങ്കയില്‍ ടാറ്റ മുഴുവന്‍ സമയ സേവനം നല്‍കിവരുന്നുണ്ട്. നാല് വര്‍ഷത്തെ വാറന്‍റിയും കാറുകള്‍ക്കുണ്ട്. ടാറ്റ നാനോയുടെ പുതിയ പതിപ്പ് ജനുവരിയിലെ ഓട്ടോഷോയില്‍ വെളിപ്പെടും. ഈ വാഹനം കൂടി ശ്രീലങ്കന്‍ വിപണിയിലെത്തുന്നതോടെ വില്‍പന കൂടും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








