ആള്‍ട്ടോയ്ക്ക് 49.3 കിലോമീറ്റര്‍ മൈലേജ്!

Maruti Suzuki Alto
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മാരുതി സുസുക്കി ആള്‍ട്ടോ 18 മുതല്‍ 20 കിലോമീറ്റര്‍ വരെയാണ് മൈലേജ് നല്‍കുന്നത്. എന്നാല്‍ കൊല്‍ക്കത്തക്കാരനായ ദിലീപ് ദാസിന്‍റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ നല്‍കുന്നത് 49.3 കിലോമീറ്റര്‍ എന്ന അന്തംവിട്ട മൈലേജാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന കാര്‍ മോഡലായ ടാറ്റ നാനോയുടെ മൈലേജ് 25ല്‍ ചില്വാനമാണെന്ന് ഓര്‍ക്കുക. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന കൂടുതല്‍ മൈലേജുണ്ടാകുമെന്ന് അവകാശപ്പെടുന്ന മോഡലുകള്‍ പോലും 35 കിമി വരെയാണ് ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് പോകുക.

മാരുതി സുസുക്കി സംഘടിപ്പിച്ച ആള്‍ട്ടോ എക്സ്പ്ലോര്‍ മാക്സ് മൈലേജ് റാലിയിലാണ് ആള്‍ട്ടോ തന്‍റെ മൈലേജ് കരുത്ത് തെളിയിച്ചത്. ആള്‍ട്ടോ, ആള്‍ട്ടോ കെ10 ഉടമകള്‍ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മെഹ്ദി ഹസ്സന്‍ എന്ന ഹൈദരാബാദുകാരനാണ് റാലിയില്‍ രണ്ടാമനായത്. 48.2 കിമിയാണ് അദ്ദേഹത്തിന്‍റെ ആള്‍ട്ടോ നല്‍കുന്ന മൈലേജ്. പി സായ് സുമനാഥ് എന്ന മറ്റൊരു ഹൈദരാബാദുകാരന്‍ തന്‍റെ കാറിന്‍റെ മൈലേജ് 47.6 ആയി രേഖപ്പെടുത്തി.

പരമാവധി മൈലേജ് ലഭിക്കാന്‍ എങ്ങനെയെല്ലാം വാഹനം ഓടിക്കണമെന്നതും പരിചരിക്കണമെന്നതും സംബന്ധിച്ച അവബോധം നാട്ടുകാരിലുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് മാരുതി ഈ പരിപാടി സംഘടിപ്പിച്ചത്. ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, ജയ്പൂര്‍ എന്നീ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.

More from DriveSpark

Article Published On: Thursday, December 22, 2011, 12:04 [IST]
English summary
India leading selling car Alto announced it has delivered a mileage of 49.3 in one litre of petrol here on Wednesday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X