ടൊയോട്ട 780 കോടി ചൊരിയുന്നു

പ്ലാന്‍റ് വികസനത്തിന് 16 ഏക്കര്‍ മണ്ണ് കൂടി ടൊയോട്ട കിര്‍ലോസ്കര്‍ അളന്നെടുക്കും. ഇതിനുള്ള അനുവാദവും കമ്പനി ചോദിച്ചിട്ടുണ്ട്. പുതിയ എന്‍ജിന്‍ പ്ലാന്‍റ് സ്ഥാപിക്കാനാണ് അധികഭൂമി ചോദിച്ചിട്ടുള്ളത്.
ബിദാദിയില്‍ ടൊയോട്ടയ്ക്ക് രണ്ട് പ്ലാന്‍റുകള്‍ നിലവിലുണ്ട്. ഒന്നാം പ്ലാന്‍റില്‍ ഇന്നോവയും ഫോര്‍ച്യൂണറും നിര്‍മിക്കുന്നു. രണ്ടാമത്തേതില്‍ എട്യോസ്, എട്യോസ് ലിവ, കൊറോള എന്നിവയും. ഈ രണ്ട് പ്ലാന്‍റിന്‍റെയും ശേഷി വര്‍ധിപ്പിക്കാന്‍ കൂടിയാണ് പുതിയ നിക്ഷേപം.
ഇന്ത്യയില്‍ ഇന്നുവരെ 50,000 കോടി രൂപയോളം ടൊയോട്ട ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ട്. ടൊയോട്ടയുടെ മോഡലുകള്‍ക്കെല്ലാം വിപണിയില്‍ ഡിമാന്‍റ് വര്‍ധിച്ചു വരികയാണ്. ഇതുകൂടി കണക്കിലെടുത്താണ് പ്ലാന്‍റ് വികസിപ്പിക്കുന്നത്.


Click it and Unblock the Notifications








