പ്രീമിയര്‍ റിയോയ്ക്ക് ഫിയറ്റ് ഡീസല്‍ എന്‍ജിന്‍

തങ്ങളുടെ കോംപാക്ട് എസ് യു വിയായ റിയോയ്ക്കു വേണ്ടി വേണ്ടി ഡീസല്‍ എന്‍ജിനുകള്‍ക്കായി ഫിയറ്റിനെ സമീപിച്ചിരിക്കുകയാണ് പ്രീമിയറിപ്പോള്‍. ഇന്ത്യയിലെ ഏക ചെറു എസ് യു വിയാണ് പ്രീമിയര്‍ റിയോ. ഈ വാഹനം പെട്രോളിലും ഡീസലിലും ലഭ്യമാണ്. റിയോയുടെ ഇപ്പോഴത്തെ ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന താല്‍പര്യത്തിലാണ് കമ്പനി. എന്‍ജിന്‍ പ്ലാന്‍റിനായി നിക്ഷേപം നടത്താന്‍ മാത്രം മികച്ച വില്‍പനയിലേക്ക് റിയോ എത്തിയിട്ടുമില്ല. ഇതാണ് ഫിയറ്റിനെ വീണ്ടും പ്രാപിക്കാന്‍ പ്രീമിയറിനെ പ്രേരിപ്പിച്ചത്. മാരുതി സുസുക്കി സ്വിഫ്റ്റിലും ടാറ്റ ഇന്‍ഡികയിലും ഉപയോഗിക്കുന്ന അതേ 1.3 ടര്‍ബോ എന്‍ജിന്‍ റിയോയ്ക്കും ലഭിച്ചാല്‍ കൊള്ളാമെന്നുണ്ട് പ്രീമിയറിന്.
എന്‍ജിന്‍ ടെസ്റ്റ് ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രീമിയര്‍ സ്ഥിരീകരിച്ചു. ഇത് പൂര്‍ണമായ സംതൃപ്തി നല്‍കുന്ന മുറയ്ക്ക് കരാര്‍ നടപടികളിലേക്ക് കടക്കുമെന്ന് പ്രീമിയര്‍ മാനേജിംഗ് ഡയറക്ടര്‍ മൈത്രേയ ദോഷി വ്യക്തമാക്കി.


Click it and Unblock the Notifications








