ദില്ലി ഓട്ടോ എക്സ്പോ വിശേഷങ്ങള്‍

കൊണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്സ് (സിയാം), ഓട്ടോമോട്ടീവ് കോംപണന്‍റ് മാനുഫാക്ചുറേഴ്സ് (എസിഎംഎ) എന്നിവര്‍ ചേര്‍ന്നാണ് ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്. അന്തര്‍ദ്ദേശീയ അംഗീകാരമുള്ള ഒരേയൊരു ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഷോയാണ് ദില്ലി ഓട്ടോ എക്സ്പോ.
24 രാജ്യങ്ങളില്‍ നിന്നായി 1500ളം പങ്കാളികള്‍ എക്സിബിഷനിലുണ്ട്. 16 ഹാളുകള്‍, 10 ഹാങ്ങറുകള്‍, 115000 സ്ക്വയര്‍ മീറ്റര്‍ വരുന്ന ഔട്‍ഡോര്‍ സ്പേസ് എന്നിവിടങ്ങളിലായി പ്രദര്‍ശനങ്ങള്‍ അരങ്ങേറും. 50ളം കാറുകള്‍ എക്സിബിഷനില്‍ വെച്ച് ലോഞ്ച് ചെയ്യപ്പെടും. ഇതില്‍ കാറുകള്‍, ടൂ വീലറുകള്‍, ട്രിക്കുകള്‍ ബസ്സുകള്‍ എന്നിവയും പെടുന്നു.
ഇത്തവണത്തെ ദില്ലി എക്സ്പോ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. കരിമ്പുക പുറന്തള്ളല്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ ലോകമെങ്ങും വളര്‍ന്നുവരുന്ന വികാരം ഓട്ടോമേഖലയെ ബാധിച്ചു കഴിഞ്ഞു. ഇതിനെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സാങ്കേതികതയ്ക്ക് എക്സ്പോ പ്രാധാന്യം നല്‍കും.
എക്സ്പോയുടെ മുഴുവന്‍ സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി സംഘാടകര്‍ അറിയിക്കുന്നു. ജര്‍മനി, ചൈന തുടങ്ങിയ ലോകത്തെ വന്‍ ഓട്ടോമൊബൈല്‍ രാഷ്ട്രങ്ങളില്‍ നിന്നും മറ്റുമായി വിദേശ കമ്പനികളുടെ ശക്തമായ പിന്തുണയാണ് ദില്ലി ഓട്ടോ ഷോയ്ക്ക് ഇത്തവണ ലഭിക്കുന്നത്. ലോകത്തെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട ഓട്ടോമൊബൈല്‍ കമ്പനികളും ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇനിയും വരാത്തവര്‍ വളരെ താമസിക്കാതെ തന്നെ വിപണിയിലെത്തിച്ചേരാന്‍ ആഗ്രഹിക്കുന്നു.
ഘടകഭാഗ നിര്‍മാതാക്കളുടെ സാന്നിധ്യം കൊണ്ടം എക്സ്പോ അനുഗ്രഹീതമാണ്. ബെലാറസ്, ചൈന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോങ്‍കോങ്, മലേഷ്യ, നെതര്‍ലന്‍ഡ്സ്, തായ്‍ലന്‍ഡ്, തുര്‍ക്കി, യു എ ഇ എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് ഇവരെത്തുന്നു.


Click it and Unblock the Notifications








