ഓട്ടോമേഖലയ്ക്ക് 'എന്‍ജിന്‍പണി' കിട്ടി

Rupee
കൂനിന്മേല്‍ കുരു എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് കേട്ടിട്ടുണ്ടോ? മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു എന്നതോ? ഇതെല്ലാം ഇന്ത്യന്‍ ഓട്ടോ വിപണിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളാണ്. എവിടെ നിന്നൊക്കെയാണ് അടി വരുന്നതെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിന്‍റെ രൂപത്തില്‍ ഇടയ്ക്കിടെ ഓരോന്ന് നല്‍കുന്നു. പെട്രോള്‍ കമ്പനികള്‍ കൊടുക്കുന്നതിന് കണക്കൊന്നുമില്ല. ഇപ്പോഴിതാ ഇന്ത്യന്‍ രൂപയുടെ വില ഡോളറിനോടേറ്റ് തലതല്ലി വീണിരിക്കുന്നു. 52.2193211 ഉലുവാ കൊടുത്താലേ ഒരു ഡാളര്‍ കൈയില്‍ കിട്ടൂ എന്നതാണ് സ്ഥിതി.

വിദേശ കാര്‍ നിര്‍മാതാക്കളെല്ലാം ഇറക്കുമതിയെ ആശ്രയിച്ചാണ് വിപണിയില്‍ നിലനിന്നു പോരുന്നത്. ഘടകഭാഗങ്ങള്‍ വിദേശ കമ്പനികളില്‍ നിന്ന് വാങ്ങി ഘടിപ്പിക്കുന്നവര്‍ നിരവധി. മാരുതി സുസുക്കി കാറുകളുടെ നിരവധി പ്രധാന ഘടകഭാഗങ്ങള്‍ വരുന്നത് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ നിന്നാണ്. ടൊയോട്ട, ഹോണ്ട, ജനറല്‍ മോട്ടോഴ്സ്, ഓഡി തുടങ്ങിയ എല്ലാ കമ്പനികളും സമ്മര്‍ദ്ദത്തിലാണ്. ജനുവരി മുതല്‍ വിലവര്‍ധന കൊണ്ടു വരാനാണ് ടൊയോട്ട ആലോചിക്കുന്നത്. ജനറല്‍ മോട്ടോഴ്സും അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ വില വര്‍ധിപ്പിക്കും.

ജാപ്പനീസ് യെന്നിന് വിലവര്‍ധിച്ചതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഡീസല്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.

ജനറല്‍ മോട്ടോഴ്സിന്‍റെ മിക്കവാറും കാറുകള്‍ക്ക് എന്‍ജിന്‍ വിദേശത്തുനിന്നാണ് വരുന്നത്. സ്പാര്‍ക്, അവിയോ, ഓപ്ട്ര, യു-വിഎ തുടങ്ങിയവയുടെ എന്‍ജിനുകള്‍ പുറത്തു നിന്നാണ് വരുന്നത്.

അതേസമയം കൂടുതല്‍ കയറ്റുമതി നടത്തുന്ന കാര്‍ കമ്പനികള്‍ക്ക് ഡോളറിന്‍റെ മൂല്യവര്‍ധന ഗുണം ചെയ്തിരിക്കുകയാണ്. ഹ്യൂണ്ടായ്, നിസ്സാന്‍ എന്നീ കമ്പനികളുടെ മോഡലുകള്‍ക്ക് മികച്ച കയറ്റുമതിയുണ്ട്. നിസ്സാന്‍ മൈക്രയുടെ വരുമാനത്തിന്‍റെ 80 ശതമാനവും കയറ്റുമതിയില്‍ നിന്നുള്ളതാണ്.

More from DriveSpark

Article Published On: Wednesday, November 23, 2011, 16:54 [IST]
English summary
The drop in value of the Indian Rupee is having a huge impact on the auto industry. Imports are getting more expensive and carmakers dependent on imported parts are facing the brunt of the damage.
കൂടുതല്‍... #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X