സ്കോഡ യേതി ടൂ വീല്‍ ഡ്രൈവ് വിപണിയില്‍

വിപണിയില്‍ പൊതുവിലും സ്കോഡ യേതിക്ക് പ്രത്യേകിച്ചും സംഭവിച്ചിരിക്കുന്ന വില്‍പനാമാന്ദ്യത്തെ മറികടക്കുക എന്നതാണ് പുതിയ ലോഞ്ചിന്‍റെ ഉദ്ദേശ്യം. യേതി ഫോര്‍വീല്‍ ഡ്രൈവ് ഒരു തര്‍ക്കമറ്റ ഓഫ്റോഡറാണ്. എന്നാല്‍ അത്തരം ഓഫ് റോഡ് ഡ്രൈവിംഗ് താല്‍പര്യമില്ലാത്തവര്‍ക്ക് ടൂ വീല്‍ ഡ്രൈവ് തെരഞ്ഞെടുക്കാം. ഇന്ത്യന്‍ ഹൈവേകള്‍ യഥാര്‍ത്ഥത്തില്‍ 'ടാറിട്ട ഓഫ്റോഡുകളാ'യി പരിഗണിക്കേണ്ടതുണ്ട്. ഇത്തരം പാതകളില്‍ ടൂ വീല്‍ ഡ്രൈവ് ഫലം ചെയ്യും.
എന്‍ജിനില്‍ മാറ്റമൊന്നുമില്ല. 2 ലിറ്റര്‍ ടിഡിഐ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് യേതി ടൂ വീല്‍ ഡ്രൈവിനുള്ളത്. 110 ബി എഛ്പി ശേഷിയും 250 എന്‍ എം ടോര്‍ക്കുമുണ്ട് ഇതിന്. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം എടുത്തു മാറ്റുന്നതോടെ ലഭിക്കുന്ന ഭാരക്കുറവ് (ഏതാണ്ട് 100 കിലോയോളം) വാഹനത്തിന്‍റെ ഇന്ധനക്ഷമയും വര്‍ധിപ്പിക്കും. സ്കോഡ ഫോര്‍ വീല്‍ ഡ്രൈവ് കര്‍ബ് വെയ്റ്റ് 1543 കിലോഗ്രാം ആയിരുന്നു. ഇത് 1445 ആയി കുറഞ്ഞിട്ടുണ്ട്.
5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിനുള്ളത്.


Click it and Unblock the Notifications








